സ്വകാര്യ വ്യക്തിയുടെ കെട്ടിടം കയ്യേറി സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ആക്കി മാറ്റിയെന്ന്‌ പരാതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 29, 2019

സ്വകാര്യ വ്യക്തിയുടെ കെട്ടിടം കയ്യേറി സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ആക്കി മാറ്റിയെന്ന്‌ പരാതി

തലശ്ശേരി: കണ്ണൂർ തലശ്ശേരിയിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടം കയ്യേറി സി.പി.എം ഓഫീസ് ആക്കിയെന്ന് പരാതി. ജോസ്ഗിരിയിലെ പി.എം സംയുക്തയെന്ന വിധവയുടെ രണ്ട്മുറി ഹോട്ടലാണ് സി.പി.എം ബ്രാഞ്ച് ഓഫീസാക്കി മാറ്റിയത്. അതേസമയം സംയുക്തയുടെ മകനുമായി ഉണ്ടാക്കിയ കരാർ പ്രകാരമാണ് ഓഫീസ് പ്രവർത്തിക്കുന്നതെന്നാണ് സി.പി.എം നേതാക്കൾ പറയുന്നത്. എസ്.എൻ.ഡി.പി നേതാവായിരുന്ന കെ.പി രത്നാകരന്റെ വിധവ പി.എൻ സംയുക്തയുടെ പേരിൽ തലശ്ശേരി കോടതി പരിസരത്തുള്ള വിക്ടോറിയ സാമ്രാട്ട് എന്ന ഇരുമുറി റെസ്റ്റോറന്റ് സി.പി.എം കയ്യേറി പാർട്ടി ഓഫീസാക്കി മാറ്റിയെന്നാണ് പരാതി. തിരഞ്ഞെടുപ്പ് സമയത്ത് താൽക്കാലിക ഓഫീസാക്കുകയും പിന്നീടത് ജോസ്ഗിരി ബ്രാഞ്ച് ഓഫീസാക്കി മാറ്റി എന്നുമാണ് പരാതിയിൽ പറയുന്നത്. മുറികൾ വിട്ടുതരണമെന്നാവശ്യപ്പെട്ട് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ തുടങ്ങിയവരെല്ലാം സമീപിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് പി.എം സംയുക്ത മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സംയുക്തയുടെ പേരിൽ തീറാധാരമുള്ള കെട്ടിടമാണ് ഇത്. സ്വത്തിന്റെ പരിപൂർണ അവകാശി സംയുക്തയാണ്. താനുമായി മാനസികമായി അകന്ന് കഴിയുന്ന മകനെ സ്വാധീനിച്ചാണ് സി.പി.എം ഈ കെട്ടിടം ഓഫീസാക്കി മാറ്റിയതെന്നും സംയുക്ത പറഞ്ഞു. എന്നാൽ സംയുക്തയുടെ മകൻ അരവിന്ദുമായി രേഖമൂലമുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി ഓഫീസ് പ്രവർത്തിക്കുന്നതെന്നും കയ്യേറ്റം ഉണ്ടായിട്ടില്ലെന്നും സി.പി.എം തലശ്ശേരി ഏരിയ സെക്രട്ടറി എം.സി പവിത്രൻ അറിയിച്ചു. content highlights: CPIM,Party Office,Thalassery, Kannur


from mathrubhumi.latestnews.rssfeed http://bit.ly/2QtPscq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages