തിരുവനന്തപുരം : പഞ്ചാബില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോയ നാല് പോലീസുകാരെ എപി ബറ്റാലിയന്‍ എഡിജിപി തിരിച്ചു വിളിച്ചു. പോസ്റ്റല്‍ വോട്ട് തിരിമറിയുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തിരുന്നു. മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും അതിന് കൂടുതല്‍ സമയം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് ഇടക്കാല ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ചത്. ഇതേതുടര്‍ന്നാണ് നടപടി.
പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ ശേഖരിച്ച വട്ടപ്പാറ സ്വദേശിയായ പോലീസുകാരന്‍ മണിക്കുട്ടനും തിരിച്ച് വിളിച്ച നാല് പോലീസുകാരില്‍ ഉള്‍പ്പെടും. നാട്ടിലെത്തിയ ശേഷം ഇവര്‍ എ.പി ബറ്റാലിയന്‍ എഡിജിപിയ്ക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം.
എല്ലാ പോസ്റ്റല്‍ ബാലറ്റുകളും പിന്‍വലിച്ച് വീണ്ടും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ചയാണ് പരിഗണിക്കുന്നത്.
from mangalam.com http://bit.ly/2Jp7zPM
via IFTTT
No comments:
Post a Comment