ചെന്നൈ: ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തിയ മോഡിയെ അഭിനന്ദിച്ച് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. ഈ വിജയം മോഡിയുടെ വിജയമാണെന്നും, വ്യക്തിപ്രഭാവമുള്ള ആളാണ് മോഡിയെന്നും രജനി പറഞ്ഞു. നെഹ്‌റുവിനും, രാജീവ് ഗാന്ധിക്കും ശേഷം പ്രഭാവമുള്ള വ്യക്തിയാണ് മോഡിയെന്ന് രജനികാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഈ വ്യാഴാഴ്ച നടക്കുന്ന മോഡിയുടെ സത്യപ്രതിജ്ഞയില്‍ അദ്ദേഹത്തിന് നേരിട്ട് ക്ഷണം ഉണ്ട്. അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കുമെന്നും വ്യക്തമാക്കി. നടനും മക്കള്‍ നീതി മയ്യം നേതാവായ കമല്‍ഹാസനും ചടങ്ങില്‍ ക്ഷണമുണ്ട്.
തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയതിന്റെ അടിസ്ഥാനില്‍ രാജിക്കൊരുങ്ങുന്ന രാഹുല്‍ ഗാന്ധിയെ കുറിച്ചും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തോറ്റെന്നുകരുതി രാജിവെക്കേണ്ട ആവശ്യമില്ല. തോറ്റാലും തനിക്ക് എന്തുചെയ്യാന്‍ ആകുമെന്ന് കാണിക്കുകയാണ് വേണ്ടത്. പ്രതിപക്ഷം എപ്പോഴും ശക്തമായിരിക്കണം. രജനികാന്ത് പറഞ്ഞു.
from mangalam.com http://bit.ly/2I1pU2z
via IFTTT
No comments:
Post a Comment