തൃശ്ശൂര്‍: പൂരപ്പറമ്പുകളുടെ ആവേശം തെച്ചിക്കൊട്ടുകാവ് രാമചന്ദ്രന്‍ ഒടുക്കം നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുരനട തുറന്നു. തൃശ്ശൂര്‍ പൂരത്തിന് തുടക്കം കുറിക്കുന്ന തെക്കേ ഗോപുരം തുറക്കുന്ന പൂരവിളമ്പര ചടങ്ങിനാണ് രാമചന്ദ്രന്‍ എത്തിയത്.
നെയ്തലക്കാവിലമ്മയെ വണങ്ങിയ ശേഷമാണ് ലോറിയില്‍ തേക്കിന്‍കാവ് മൈതാനത്ത് എത്തിയത്. തെച്ചിക്കോട്ടകാവ് ദേവസ്വത്തിന്റെ ദേവീദാസന്‍ എന്ന ആനയാണ് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി ശ്രീമൂലസ്ഥാനത്തെത്തി അവിടെവച്ച് തിടമ്പ് കൈമാറുകയായിരുന്നു.
പൂരനഗരി ഇന്നോളം കാണാത്ത ജനക്കൂട്ടമാണ് രാമചന്ദ്രന്റെ വരവ് കാത്ത് മൈതാനത്ത് എത്തിയത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നെയ്തലക്കാവിലമ്മയെ പുറത്തേറ്റി തെക്കേ ഗോപുരം തള്ളിത്തുറക്കുന്നതോടെ പൂരത്തിന് തുടക്കമായി.
കനത്ത നിബന്ധനകളോടെയാണ് ആനയെ ക്ഷേത്രത്തിലെത്തിച്ചത്. ഇതിന്റെ ഭാഗമായാണ് ലോറിയില്‍ മൈതാനത്ത് എത്തിയത്. തുടര്‍ന്ന് ആനയുടെ പത്തുമീറ്റര്‍ അകലത്തില്‍ മാത്രമെ ആളുകള്‍ നില്‍ക്കാവു എന്നും നിബന്ധനയുണ്ട്. ഇതിനെ നിയന്ത്രിക്കാനാവശ്യമായ പോലീസ് സംവിധാനം ഇവിടെയില്ല എന്നത് ആശങ്കയുയര്‍ത്തുന്നുണ്ട്. തെക്കേഗോപുരനട തുറന്നുകഴിഞ്ഞാലുടന്‍ ആനയെ ലോറിയില്‍ കയറ്റിക്കൊണ്ടുപോകും.
from mangalam.com http://bit.ly/2VWQVwN
via IFTTT
No comments:
Post a Comment