കോഴിക്കോട്: മാതൃഭൂമിയുടെ പ്രൊഫഷണൽ കോഴ്സ് ഗൈഡൻസ് സെമിനാർ ആസ്ക് എക്സ്പേർട്ടിന്റെ കോഴിക്കോട് എഡിഷന് തുടക്കമായി. മെഡിക്കൽ, എൻജിനീയറിങ് കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികകളുടെ ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് വിദഗ്ധർ മറുപടി നൽകും. ആസ്ക് എക്സ്പേർട്ടിന്റെ പത്താം പതിപ്പാണ് ഇത്തവണത്തേത്. നളന്ദ ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം നൈപുണ്യ വികസനത്തിനും പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രൊഫെഷണൽ കോഴ്സുകൾ ഇന്ന് വലിയ കരിയർ സാധ്യതകൾ മുന്നോട്ട് വെക്കുന്നുണ്ടെന്നും മികച്ച സൗകര്യങ്ങൾ വിദ്യാർഥികൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതൃഭൂമി പീരിയോഡിക്കൽ വിഭാഗം മേധാവി എം.പി ഗോപിനാഥ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. സബ് എഡിറ്റർ അജീഷ് പ്രഭാകരൻ സ്വാഗതവും മാതൃഭൂമി ഡോട്ട് കോം അസിസ്റ്റന്റ് എഡിറ്റർകെ.എജോണി നന്ദിയും പറഞ്ഞു. മെഡിക്കൽ അനുബന്ധ കോഴ്സുകളെ കുറിച്ചും അവയുടെ സാധ്യതകളും സെമിനാറിൽ വിശദീകരിക്കും. ഐ.ഐ.ടി., എൻ.ഐ.ടി. പ്രവേശനത്തിനുള്ള ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) നടപടികൾ, ഫീസ് എത്ര തുടങ്ങിയ കാര്യങ്ങൾ സെമിനാറിൽ വിശദീകരിക്കും.അതത് മേഖലകളിലെ വിദഗ്ധരാണ് ക്ലാസുകൾ എടുക്കുന്നത്. മേയ് 31-ന് എറണാകുളം ടി.ഡി.എം ഹാളിലും സെമിനാർ സംഘടിപ്പിക്കും. താത്പര്യമുള്ളവർക്ക് http://bit.ly/2JQvF5H എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. content highlights:mathrubhumi ask expert
from mathrubhumi.latestnews.rssfeed http://bit.ly/2KgO4Jd
via
IFTTT
No comments:
Post a Comment