പാട്ടപ്പിരിവ് നടത്തിയിട്ടാണോ പിണറായി വിദേശ യാത്ര നടത്തിയത്-കെ.മുരളീധരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 21, 2019

പാട്ടപ്പിരിവ് നടത്തിയിട്ടാണോ പിണറായി വിദേശ യാത്ര നടത്തിയത്-കെ.മുരളീധരന്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം വിദേശ യാത്ര നടത്തിയത് പാട്ടപ്പിരിവ് നടത്തി ലഭിച്ച സംഭാവന കൊണ്ടാണോയെന്ന് കെ.മുരളീധരൻ. ഖജനാവിലെ പണം ഉപയോഗിച്ചാണ് യാത്രയെങ്കിൽ കുടംബാംഗങ്ങളെ കൊണ്ട് പോവാൻ സാധിക്കില്ല. അതല്ല മറ്റാരെങ്കിലും സ്പോൺസർ ചെയ്തതാണെങ്കിൽ അത് പെരുമാറ്റ ചട്ട ലംഘനവുമാണ്. അങ്ങനെയിരിക്കെ ആരാണ് യാത്രയുടെ ചിലവ് വഹിച്ചതെന്നും മുരളീധരൻ ചോദിച്ചു. കോഴിക്കോട് ഡി.സി.സിയിൽ രാജീവ് ഗാന്ധി അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എത് പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു വിദേശ യാത്ര. സ്വന്തം കാശ് കൊടുത്തല്ല വിദേശ യാത്രയെങ്കിൽ ഒന്നുകിൽ ഖജനാവിലെ പണം അല്ലെങ്കിൽ സ്പോൺസർമാരുടെ പണം. രണ്ടായാലും ചട്ടലംഘനമാണ്. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിറ്റതിൽ മോദിക്കൊപ്പം ഒരു പങ്ക് കമ്മീഷൻ പിണറായിക്കും ലഭിച്ചിട്ടുണ്ട്. ഇനി അതിന്റെ ഷെയർ എടുത്തിട്ടാണോ യാത്രയെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യങ്ങളെല്ലാം ഭരണം മാറിയാൽ അന്വേഷിക്കാം. മോദി അന്വേഷിക്കില്ല, കാരണം മോദിക്ക് കേരളത്തിൽ ഏറ്റവും പ്രിയപ്പെട്ടവൻ പിണറായിയാണെന്നും അദ്ദേഹം പറഞ്ഞു. കോലീബി എന്നൊക്കെ നമ്മളെ കുറ്റം പറയും. എന്നാൽ വോട്ടടിച്ച് മാറ്റുന്നത് ഈ രണ്ട് ശക്തികളും ചേർന്നാണ്. ഇക്കാര്യങ്ങളൊക്കെ ചോദിച്ചാൽ ചിലപ്പോൾ പിണറായി വിജയനും നമ്മളെ രാജ്യദ്രോഹികളാക്കും. ഒരു പ്രതിപക്ഷ നേതാവിനോട് പോലും മാന്യമായി സംസാരിക്കാത്തയാളാണ് പിണറായി. മോശം കാര്യങ്ങൾക്കുള്ള ഒരു അവാർഡ് ഏർപ്പെടുത്തിയെങ്കിൽ ഇത് നേടിയെടുക്കുന്നതിൽ പിണറായി വിജയനും മോദിയും ആയിരിക്കും വിജയിക്കുകയെന്നും മുരളി പറഞ്ഞു.


from mathrubhumi.latestnews.rssfeed http://bit.ly/2HuYxyN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages