പ്രധാനമന്ത്രി പദവി കിട്ടിയില്ലെങ്കിലും കോണ്‍ഗ്രസിന് പ്രശ്‌നമില്ല; എന്‍.ഡി.എ അധികാരത്തിലെത്തുന്നത് തടയുകയാണ് ലക്ഷ്യം: ഗുലാം നബി ആസാദ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 16, 2019

പ്രധാനമന്ത്രി പദവി കിട്ടിയില്ലെങ്കിലും കോണ്‍ഗ്രസിന് പ്രശ്‌നമില്ല; എന്‍.ഡി.എ അധികാരത്തിലെത്തുന്നത് തടയുകയാണ് ലക്ഷ്യം: ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കവേ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി പദവി കോണ്‍ഗ്രസിനു മുന്നില്‍ ഒരു പ്രശ്‌നവുമല്ലെന്നും എന്‍.ഡി.എ മുന്നണി അധികാരത്തിലെത്താതിരിക്കുകയാണ് ലക്ഷ്യമെന്നും മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ബി.ജെ.പിയോ എന്‍.ഡി.എ മുന്നണിയോ അധികാരത്തിലെത്തില്ലെന്ന് രാജ്യം മുഴുവന്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തയാള്‍ എന്ന നിലയില്‍ തനിക്ക് പറയാന്‍ കഴിയും. രണ്ടാം തവണയും നരേന്ദ്ര മോഡി പ്രധാനമന്ത്രി ആകാന്‍ പോകുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം കേന്ദ്രത്തില്‍ ബി.ജെ.പി ഇതര, എന്‍.ഡി.എ ഇതര സര്‍ക്കാര്‍ ആയിരിക്കും പ്രതിഷ്ഠിക്കപ്പെടാന്‍ പോകുന്നതെന്നും ആസാദ് പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തികാട്ടാന്‍ ചില നേതാക്കള്‍ തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ വ്യഗ്രത കാണിച്ചിരുന്നുവെങ്കില്‍ സഖ്യകക്ഷികളെ കൂടി ആ പദവിയിലേക്ക് പരിഗണിക്കുമെന്ന സൂചനയാണ് ഗുലാം നബിയുടെ വാക്കുകളിലൂടെ ഇപ്പോള്‍ കോണ്‍ഗ്രസ് പുറത്തുവിടുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ മറ്റു കക്ഷികള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്ന് സൂചനയാണ് കോണ്‍ഗ്രസ് നല്‍കുന്നത്. ബി.ജെ.പിക്കൊപ്പം പോകാന്‍ സാധ്യതയുള്ള കക്ഷികളെ ഒപ്പം കൂട്ടുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. ടി.ആര്‍.എസിനു പുറമേ ബിജെ.ഡിയെയും ഒപ്പം ചേര്‍ക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. നവീന്‍ പട്‌നായിക്കുമായി കൂടിക്കാഴ്ചയ്ക്ക് കമല്‍നാഥിനെ ചുമതലപ്പെടുത്തി കഴിഞ്ഞു. പ്രതിപക്ഷ കക്ഷി നേതാക്കളെ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി കൂടിക്കാഴ്ചയ്ക്കും ക്ഷണിച്ചിട്ടുണ്ട്.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന മുന്‍ നിലപാട് പിന്‍വലിക്കുകയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'അത് കോണ്‍ഗ്രസ് വലിയ കാര്യമായി കണക്കാക്കുന്നില്ലെന്നും കോണ്‍ഗ്രസിന് പ്രധാനമന്ത്രിപദം ലഭിക്കുന്നില്ലെങ്കില്‍ മറ്റാരെങ്കിലും പ്രധാനമന്ത്രി ആകുന്നതിനെ എതിര്‍ക്കുന്നില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

സമൂഹത്തില്‍ വെറുപ്പ് സൃഷ്ടിച്ച് ഭിന്നിപ്പിക്കുന്ന ആശയമാണ് 2014ല്‍ അധികാരത്തിലെത്തിയ നാള്‍മുതല്‍ ബി.ജെ.പി പുലര്‍ത്തിവരുന്നത്. ചൊവ്വാഴ്ച കൊല്‍ക്കൊത്തയില്‍ നടന്ന ബി.ജെ.പി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വിഖ്യാത ചിന്തകനായിരുന്ന ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ആസാദ് അപലപിക്കുകയും ചെയ്തു. ഉത്തരവാദപ്പെട്ടവര്‍ക്കെതിരെ നടപടി വേണമെന്നും ആസാദ് ആവശ്യപ്പെട്ടു.

് 23നു ശേഷം കോണ്‍ഗ്രസിലെ പ്രതിപക്ഷമെന്ന് വിളിക്കേണ്ടിവരില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. 130 കോടി രുമാനം കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനത്തില്‍ സുര്‍ജേവാല വിമര്‍ശനവും ഉന്നയിച്ചു. ഭരണകക്ഷിക്ക് താല്‍പര്യമുള്ളവരെ കമ്മീഷന്‍ ആയി നിയമിക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



from mangalam.com http://bit.ly/2HmXild
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages