നെടുങ്കണ്ടം: ടൗണിൽനിന്ന് കവർപാൽ മോഷണം പോകുന്നതായി പരാതി. കടകൾക്കിറക്കുന്ന കവർ പാലുകൾ ആണ് ദിവസവും മോഷണം പോകുന്നത്. ബേക്കറിക്കുമുന്നിൽനിന്ന് സ്ത്രീ പാൽ മോഷ്ടിക്കുന്ന ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട് .ടൗണിലെ ബേക്കറികളിലുംമറ്റുമായി മിൽമയുടെയും മലനാടിന്റെയും നൂറ് കണക്കിന് കവർ പാലുകളാണ് വിൽപ്പനയ്ക്കായി എത്തിക്കുന്നത്. പുലർച്ചെതന്നെ മോഷണസംഘം പാൽ കടത്തുകയാണ് പതിവ്. കഴിഞ്ഞ ദിവസം നെടുങ്കണ്ടം പഞ്ചായത്ത് ജങ്ഷനിൽ ഉള്ള ഒരു ബേക്കറിയിൽനിന്ന് രാവിലെ അഞ്ചിന് ചുരിദാർ ധരിച്ച് മുഖം പാതി മറച്ച ഒരു സ്ത്രീ നാല് കവർ പാൽ മോഷ്ടിക്കുന്നത് ഇവിടത്തെ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. വിതരണക്കാർ വൈകീട്ട് കടകളിൽ കളക്ഷൻ വാങ്ങാൻ എത്തുമ്പോൾ ആണ് മോഷണം നടന്നതായി അറിയുന്നത്. ഇതുമൂലം ദിവസേന അഞ്ചുമുതൽ 20 വരെ കവർ പാലുകളുടെ തുക നഷ്ടം വരുന്നതായി വിതരണക്കാരനായ നെടുങ്കണ്ടം പ്ലാമൂട്ടിൽ പി.യു.ലാലിച്ചൻ പറയുന്നു. മോഷണം തടയാൻ പോലീസ് പട്രോളിങ് ശക്തമാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
from mathrubhumi.latestnews.rssfeed http://bit.ly/2EGfGDF
via
IFTTT
No comments:
Post a Comment