നിരന്തരം ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കും ; ചെളിപറ്റിയ കാല്‍ തുടച്ചിരുന്നത് അവളുടെ ബെഡ്ഷീറ്റില്‍ ; മൂന്നും നാലും ദിവസം വ​‍രെ കുളിക്കാന്‍ അനുവദിച്ചിരുന്നില്ല ; പായല്‍ നേരിട്ടത് കൊടിയ ജാതി പീഡനങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 29, 2019

നിരന്തരം ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കും ; ചെളിപറ്റിയ കാല്‍ തുടച്ചിരുന്നത് അവളുടെ ബെഡ്ഷീറ്റില്‍ ; മൂന്നും നാലും ദിവസം വ​‍രെ കുളിക്കാന്‍ അനുവദിച്ചിരുന്നില്ല ; പായല്‍ നേരിട്ടത് കൊടിയ ജാതി പീഡനങ്ങള്‍

ജാതിപ്പേര് വിളിച്ച് ആക്ഷേപം, വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ കളിയാക്കലുകള്‍. മുറിയില്‍ അവളുടെ സാധനങ്ങള്‍ വലിച്ചെറിയുക, ഓപ്പറേഷന്‍ തീയറ്ററില്‍ പ്രവേശിപ്പിക്കാതെ പുറത്തു നിര്‍ത്തുക. തുടങ്ങി കൊടിയ ജാതി പീഡനമാണ് മുംബൈയില്‍ സഹപ്രവര്‍ത്തകരുടെ അപമാനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ ഡോക്ടര്‍ പായല്‍ തഡ്‌വി (26) അനുഭവിച്ചിരുന്നതെന്ന മാതാവ് ആബിദ തഡ്‌വി.

നാലഞ്ചു ദിവസം കുളിക്കാന്‍ പോലും റൂം മേറ്റുകള്‍ അനുവദിച്ചിരുന്നില്ലെന്നും മൂന്ന് പേരും പായലിന്റെ കിടക്കവിരിയിലാണ് കാല്‍ തുടച്ചിരുന്നത് പോലുമെന്ന് ആബിദ മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു.

സംഭവത്തില്‍ സീനിയര്‍ വിദയാര്‍ത്ഥികളായ ഡോ. ഹേമ അഹുജ, അങ്കിത ഖാന്‍ഡേവാള്‍ എന്നിവര്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്. ഈ മാസം 22 നായിരുന്നു പായല്‍ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി ആവശ്യപ്പെട്ട് നിരവധി വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ചില കൂട്ടുകാരുമായി അത്താഴവിരുന്നിന് പായല്‍ പോയത് സീനിയേഴ്‌സിന് ഇഷ്ടപ്പെട്ടില്ലെന്നും സംഘം ചേര്‍ന്നുള്ള അവരുടെ ക്രൂരമായ അപമാനത്തില്‍ മനം നൊന്താണ് പായല്‍ ജീവനൊടുക്കിയതെന്ന് ഭര്‍ത്താവ് ഡോ. സല്‍മാന്‍ പറയുന്നു.

മുംബൈയിലെ ബിവൈഎല്‍ നായര്‍ ആശുപത്രിയില്‍ ഗൈനക്കോളജിയ്ക്ക് പഠിക്കുകയായിരുന്നു പായല്‍ തഡ്‌വി. സംഭവത്തില്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് റസിഡന്റ് ഡോക്ടര്‍മാരുടെ സംഘടനയായ മഹാരാഷ്ട്ര അസോസിയേഷന്‍ ഓഫ് റസിഡന്റ് ഡോക്ടര്‍ രംഗത്തുണ്ട്. കീഴാള ജാതിക്കാരി എന്ന നിലയില്‍ പായല്‍ മൂന്ന് സീനിയേഴ്‌സില്‍ നിന്നും കൊടിയ ജാതീയ അതിക്രമം നേരിടുന്നെന്ന് പല തവണ പരാതിപ്പെട്ടിട്ടും ആശുപത്രി അധികൃതര്‍ നടപടിഎടുത്തില്ലെന്നും പായലിന്റെ മാതാവ് പറയുന്നു. ഈ മൂന്ന് പേരും ജാത്യാക്ഷേപങ്ങള്‍ നടത്തുന്നു എന്നും മാനസീകമായി പീഡിപ്പിക്കുന്നെന്നും തന്നെ മകള്‍ പതിവായി ഫോണ്‍ ചെയ്ത് കരയുമായിരുന്നെന്നാണ് താഡ്‌വി പറഞ്ഞത്.

ഭക്തി മെഹര്‍, അങ്കിത, ഹേമ എന്നിവര്‍ക്കെതിരേ പട്ടികജാതി പീഡനവും റാഗിംഗും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. മെയ് 10 ന് മകള്‍ വിളിച്ച് അവര്‍ നേരിടുന്ന അപമാനത്തെക്കുറിച്ച് തന്നോട് കരഞ്ഞുകൊണ്ടു പറഞ്ഞെന്നും ഉടന്‍ തന്നെ പരാതി എഴുതി 13 ാം തീയതി കോളേജ് ഡീന് കത്ത് കൈമാറുകയും ചെയ്തതായി ആബിദ പറയുന്നു. എന്നാല്‍ സംഭവം അന്വേഷിക്കാമെന്ന സാധാരണ മറുപടിയാണ് കിട്ടിയതെന്നും ഇക്കാര്യത്തില്‍ ഒരു ഉറപ്പും നല്‍കിയില്ലെന്നും ആബിദ വ്യക്തമാക്കി.

അതേസമയം തങ്ങള്‍ക്ക് ഒരു പരാതിയും കിട്ടിയില്ലെന്നാണ് ആശുപത്രി മാനേജ്‌മെന്റ് വ്യക്തമാക്കിയിരിക്കുന്നത്. സംഭവം വന്‍ വിവാദമാണ് ഉയര്‍ത്തി വിട്ടിരിക്കുന്നത്. മനുഷ്യവകാശ പ്രവര്‍ത്തകരും എഴുത്തുകാരുമെല്ലാം സംഭവത്തെ അപലപിച്ച് രംഗത്ത് വന്നിട്ടുണ്ട്. 'ജസ്റ്റീസ് ഫോര്‍ ഡോ. പായല്‍ ' എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ പുതിയ പ്രചരണത്തിനു തന്നെ തുടക്കമായിട്ടുണ്ട്.



from mangalam.com http://bit.ly/2Xd29ea
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages