കണ്ണൂരിലും കാസര്‍കോടും റീപോളിങ് തുടരുന്നു; വോട്ടര്‍മാരുടെ നീണ്ടനിര - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 19, 2019

കണ്ണൂരിലും കാസര്‍കോടും റീപോളിങ് തുടരുന്നു; വോട്ടര്‍മാരുടെ നീണ്ടനിര

കണ്ണൂർ: കള്ളവോട്ട് സ്ഥിരീകരിച്ചതിനെത്തുടർന്ന് വോട്ടെടുപ്പ് റദ്ദാക്കിയ കാസർകോട്, കണ്ണൂർ ജില്ലകളിലെ ഏഴുബൂത്തുകളിൽ റീപോളിങ് തുടരുന്നു. കാസർകോട് ലോക്സഭാ മണ്ഡലത്തിലെ നാലും കണ്ണൂരിലെ മൂന്നും ബൂത്തുകളിലാണ് റീപോളിങ് നടക്കുന്നത്. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെ നടക്കുന്ന വോട്ടെടുപ്പിൽ കർശന സുരക്ഷാസംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. മിക്ക ബൂത്തുകളിലും രാവിലെ ആറരയോടെ തന്നെ വോട്ടർമാരുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. റീപോളിങ് നടക്കുന്ന ബൂത്തുകളിൽ കർശനമായ നിരീക്ഷണസംവിധാനങ്ങൾ ഒരുക്കിയതായി കണ്ണൂർ കളക്ടർ മീർ മുഹമ്മദലിയും കാസർകോട് കളക്ടർ ഡോ. ഡി. സജിത്ബാബുവും അറിയിച്ചു. ബൂത്തുകളിൽ വെബ്കാസ്റ്റിങ്ങിനുപുറമേ വീഡിയോ കവറേജും ഉണ്ടാകും. റീ പോളിംഗ് നടക്കുന്ന കാസർകോട് ചീമേനി കൂളിയാട് സ്കൂളിലെ ബൂത്തിൽ ക്യൂ നിൽക്കുന്ന വോട്ടർമാർ. ഫോട്ടോ: രാമനാഥ് പൈ തഹസിൽദാർ റാങ്കിലുള്ള ഉദ്യോഗസ്ഥരാകും പ്രിസൈഡിങ് ഓഫീസർമാർ. വില്ലേജ് ഓഫീസർ റാങ്കിലുള്ളവരെ സെക്ടർ ഓഫീസർമാരായും ചുമതലപ്പെടുത്തി. ഏപ്രിൽ 23-ന് നടന്ന തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നതിനേക്കാൾ ഒരുദ്യോഗസ്ഥൻവീതം എല്ലാ ബൂത്തിലും അധികമായുണ്ടാകും. കാസർകോട് ചീമേനി കൂളിയാട് സ്കൂളിലെ ബൂത്തിൽ ബി.എൽ.ഒ മാരിൽ നിന്നു വോട്ടർ സ്ലിപ് വാങ്ങാൻ ക്യൂ നിൽക്കുന്നവർ.ഫോട്ടോ: രാമനാഥ് പൈ റീപോളിങ്നടക്കുന്ന ബൂത്തുകൾ * പാമ്പുരുത്തി മാപ്പിള എ.യു.പി. സ്കൂൾ, ബൂത്ത് നമ്പർ 166 * കുന്നിരിക്ക യു.പി. സ്കൂൾ ബൂത്ത് നമ്പർ 52, 53 * പിലാത്തറ യു.പി. സ്കൂൾ ബൂത്ത് നമ്പർ 19 * പുതിയങ്ങാടി ജുമാഅത്ത് ഹൈസ്കൂൾ -69, 70 ബൂത്തുകൾ * കൂളിയാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ -ബൂത്ത് നമ്പർ 48 Content Highlights:re polling in seven booths in kasargod, kannur loksabha constituencies


from mathrubhumi.latestnews.rssfeed http://bit.ly/2JPFxN5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages