ഡല്‍ഹിയില്‍ പൊതുനിരത്തില്‍ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 20, 2019

ഡല്‍ഹിയില്‍ പൊതുനിരത്തില്‍ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ പൊതുനിരത്തില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഗുണ്ടാ സംഘാങ്ങള്‍ കൊല്ലപ്പെട്ടു. ദ്വാരക മോഡ് മെട്രോ സ്‌റ്റേഷന് സമീപത്തെ നജ്ഫര്‍ഗഡ് റോഡില്‍ വച്ച് ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു ഏറ്റുമുട്ടല്‍. പ്രവീണ്‍ ഘെലോട്ട്, വികാസ് ദലാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രവീണിനെതിരെ എതിരാളികള്‍ പത്ത് റൗണ്ട് വെടിയുതിര്‍ത്തു. പരസ്പര ഏറ്റുമുട്ടലില്‍ 20 റൗണ്ട് വെടിയുതിര്‍ത്തതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

കൊല്ലപ്പെട്ട പ്രവീണും വികാസും മഞ്ജീത് മഹല്‍ എന്നയാളുടെ ക്വെട്ടേഷന്‍ സംഘത്തിലെ അംഗങ്ങളായിരുന്നു. ഹരിയാനയിലെ ഒരു സ്ഥലത്തെച്ചൊല്ലിയുണ്ടായ തകര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ ശത്രുതയിലായി. ഇതേതുടര്‍ന്നുണ്ടായ പകയാണ് ഇരുവരുടെയും കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഹരിയാന പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപെട്ട ക്രിമിനലാണ് വികാസ്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അര ഡസന്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പ്രവീണ്‍ ഘെലോട്ട്.

ഉത്തംനഗറില്‍ നിന്ന് നജ്ഫര്‍ഗഡിലേക്ക് കാറില്‍ വരികയായിരുന്ന പ്രവീണിനെ മറ്റൊരു കാറില്‍ എത്തി തടഞ്ഞ് നിര്‍ത്തി വികാസ് വെടിവയ്ക്കുകയായിരുന്നു. പ്രവീണ്‍ തിരിച്ചും വെടിയുതിര്‍ത്തു. മിനിറ്റുകള്‍ നീണ്ടുനിന്ന വെടിവയ്പ്പില്‍ ഇരുവരും കൊല്ലപ്പെടുകയായിരുന്നു. ഇവര്‍ ഉള്‍പ്പെട്ടിരുന്ന ക്വൊട്ടേഷന്‍ സംഘത്തിന്റെ തലവന്‍ മഞ്ജീത് മഹല്‍ നിലവില്‍ ജയിലിലാണ്.



from mangalam.com http://bit.ly/2JXjGTE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages