തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാനില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 18, 2019

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാനില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

പട്ന: പ്രധാനമന്ത്രി മോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കും ക്ലീൻചിറ്റ് നൽകിയതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത ഉടലെടുത്തുവെന്ന വാർത്തകളോട് പ്രതികരിക്കാൻ തയ്യാറാകാതെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭ്യന്തര വിഷയങ്ങളിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മോദിക്കും അമിത് ഷായ്ക്കും ക്ലീൻചിറ്റ് നൽകുന്നതിനോടുള്ള തന്റെ വിയോജിപ്പ് രേഖപ്പെടുത്താത്തതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗങ്ങളിൽനിന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ വിട്ടുനിൽക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച യോഗങ്ങളിൽനിന്ന് ലവാസവിട്ടുനിൽക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതേത്തുടർന്ന് ആർജെഡി അടക്കമുള്ള പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം തൃപ്തികരമല്ലെന്ന് അഭിപ്രായപ്പെട്ട ആർജെഡി അശോക് ലവാസ സുപ്രീം കോടതിയെ സമീപിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. Content Highlights:Election Commission, Ravi Shankar Prasad


from mathrubhumi.latestnews.rssfeed http://bit.ly/2JOqS4s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages