ജെറ്റ് നിലച്ചു, കൊള്ള നിരക്കുമായി വിമാനക്കമ്പനികള്‍: നാട്ടിലേക്കില്ല, അവധിക്കാലം ഗള്‍ഫില്‍ ചെലവിടാന്‍ പ്രവാസികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 14, 2019

ജെറ്റ് നിലച്ചു, കൊള്ള നിരക്കുമായി വിമാനക്കമ്പനികള്‍: നാട്ടിലേക്കില്ല, അവധിക്കാലം ഗള്‍ഫില്‍ ചെലവിടാന്‍ പ്രവാസികള്‍

ദമാം: ജെറ്റ് എയര്‍വേസ് സര്‍വീസ് നിലച്ചതും മറ്റു വിമാനക്കമ്പനികള്‍ യാത്രക്കൂലി കുത്തനെ കൂട്ടിയതും പ്രവാസികളെ വലയ്ക്കുന്നു. വിമാനക്കൂലി മാനംതൊട്ടതോടെ അവധിക്കാലം ഗള്‍ഫില്‍ത്തന്നെ ചെലവഴിക്കാനാണു ഭൂരിപക്ഷം മലയാളി കുടുംബങ്ങളുടെയും തീരുമാനം.

ജന്മനാട്ടിലെത്താനും പ്രിയപ്പെട്ടവരെ കാണാനുമുള്ള മോഹം ഉള്ളിലൊതുക്കിയാണു യാത്ര വേണ്ടെന്നുവയ്ക്കുന്നത്. സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍നിന്നു കേരളത്തിലേക്കു യാത്രാ പ്രതിസന്ധി രൂക്ഷമാണ്. ആഴ്ചയില്‍ നാല്‍പ്പതോളം സര്‍വീസ് നടത്തിയിരുന്ന ജെറ്റ് എയര്‍വേസിന്റെ പ്രവര്‍ത്തനം മുടങ്ങി. അതിനു പിന്നാലെ മറ്റു വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് സാധാരണക്കാര്‍ക്ക് അപ്രാപ്യമായ നിലയിലേക്കു വര്‍ധിപ്പിച്ചു.

ദമാമില്‍നിന്നും കോഴിക്കോട് ഒഴികെയുള്ള വിമാനത്താവളങ്ങളിലേക്ക് നേരിട്ടു സര്‍വീസില്ല. കോഴിക്കോട്ടേക്ക് 30,000 മുതല്‍ 50,000 വരെയാണു ടിക്കറ്റിന് ഈടാക്കുന്നത്. കണക്ഷന്‍ ഫ്‌െളെറ്റിനായി മറ്റു വിമാനത്താവളങ്ങളില്‍ ദീര്‍ഘനേരം കാത്തിരിക്കേണ്ടിവരുന്നത് രോഗികള്‍ ഉള്‍പ്പെടെയുള്ള അടിയന്തര യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്.



from mangalam.com http://bit.ly/2HimIQH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages