ബി.ജെ.പിയില്‍ തന്നെ ശാസിക്കാന്‍ അധികാരം സുമിത്രാ മഹാജന് മാത്രമെന്ന് മോഡി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 13, 2019

ബി.ജെ.പിയില്‍ തന്നെ ശാസിക്കാന്‍ അധികാരം സുമിത്രാ മഹാജന് മാത്രമെന്ന് മോഡി

ഇന്‍ഡോര്‍: ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജനെ പ്രശംസിച്ച് പ്രധാനമന്ത്രി മോഡി. താന്‍ ചെയ്യുന്ന പ്രവര്‍ത്തികളോട് തികഞ്ഞ അര്‍പ്പണമനോഭാവമുള്ള നേതാവാണ് സുമിത്രയെന്ന് മോഡി പറഞ്ഞു. ബി.ജെ.പിയില്‍ തന്നെ ശാസിക്കാന്‍ ആര്‍ക്കെങ്കിലും അധികാരമുണ്ടെങ്കില്‍ അത് സുമിത്രാ മഹാജന് മാത്രമാണെന്നും മോഡി പറഞ്ഞു.

ലോക്‌സഭാ സ്പീക്കറെന്ന നിലയില്‍ തായ് (സുമിത്രാ മഹാജന്‍ ഇന്‍ഡോര്‍ മണ്ഡലത്തില്‍ അറിയപ്പെടുന്നത് തായ് എന്നാണ്) തന്റെ ജോലി ഭംഗിയായി നിര്‍വഹിച്ചു. അതുകൊണ്ടു തന്നെ അവര്‍ ജനങ്ങളുടെ മനസില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്‍ഡോറില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

നിങ്ങള്‍ എല്ലാവരും പ്രധാനമന്ത്രി എന്ന നിലയില്‍ എന്നെ അറിയും. എന്നാല്‍ ബി.ജെ.പിയില്‍ എന്നെ ശാസിക്കാന്‍ ആര്‍ക്കെങ്കിലും അധികാരമുണ്ടെങ്കില്‍ അത് തായ്ക്ക് മാത്രമാണ്. ഇക്കാര്യം അധികം പേര്‍ക്കും അറിയില്ല-മോഡി പറഞ്ഞു. ഇന്‍ഡോറിന്റെ വികസനത്തെക്കുറിച്ച് തായ് കണ്ട ഒരു സ്വപ്നവും യാഥാര്‍ത്ഥ്യമാകാതെ പോകില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്‍ഡോര്‍ മണ്ഡലത്തെ എട്ട് തവണ തുടര്‍ച്ചയായി പ്രതിനിധീകരിച്ച എം.പിയാണ് സുമിത്ര മഹാജന്‍. 75 വയസ് കഴിഞ്ഞരെ മത്സരിപ്പിക്കേണ്ടതില്ലെന്ന മാനദണ്ഡം പ്രകാരം സുമിത്രാ മഹാജന് ഇത്തവണ ബി.ജെ.പി സീറ്റ് നല്‍കിയിട്ടില്ല. സീറ്റ് നിഷേധിച്ചതിനെതിരെ സുമിത്രാ മഹാജന്‍ പ്രതിഷേധം പരസ്യമാക്കുകയും ചെയ്തിരുന്നു.



from mangalam.com http://bit.ly/2YuWCzX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages