ലോകം മുഴുവന്‍ ബിജെപിയെ പിന്തുണച്ചു; എല്ലാവരോടും നന്ദി - നരേന്ദ്രമോദി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 26, 2019

ലോകം മുഴുവന്‍ ബിജെപിയെ പിന്തുണച്ചു; എല്ലാവരോടും നന്ദി - നരേന്ദ്രമോദി

അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് സമയത്ത് ഇന്ത്യയിലെ ജനങ്ങൾ മാത്രമല്ല,ലോകം മുഴുവനും തങ്ങളെ പിന്തുണച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. അവർ വോട്ട് ചെയ്തിട്ടില്ലെങ്കിലുംപിന്തുണ നൽകിയെന്നും തിളക്കമാർന്ന വിജയം സമ്മാനിച്ചതിന് എല്ലാവരോടും നന്ദിയുണ്ടെന്നും മോദി പറഞ്ഞു. അഹമ്മദാബാദിലെ റാലിയിൽ ബി.ജെ.പി. പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂറത്തിലെ ട്യൂഷൻ സെന്ററിൽ തീപ്പിടിത്തത്തിൽ മരിച്ച വിദ്യാർഥികൾക്ക് ആദരാഞ്ജലിഅർപ്പിച്ചാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. മരിച്ച വിദ്യാർഥികളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അവർക്ക് ദൈവംകരുത്ത് നൽകാൻ പ്രാർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആറാംഘട്ട വോട്ടെടുപ്പിന് ശേഷം എൻ.ഡി.എയ്ക്ക് മുന്നൂറിലധികം സീറ്റുകൾ ലഭിക്കുമെന്ന് പറഞ്ഞപ്പോൾ പലരും എന്നെ കളിയാക്കി. പക്ഷേ, തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എല്ലാവരും കണ്ടു. കഴിഞ്ഞ അഞ്ചുവർഷം സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഞങ്ങൾ വിനിയോഗിച്ചത്. ഇനിയുള്ള അഞ്ചുവർഷം എല്ലാതലത്തിലുമുള്ള വികസനത്തിന് വേണ്ടി ഉപയോഗിക്കും. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം ഉയരത്തിലെത്തിക്കും- മോദി പറഞ്ഞു. ബി.ജെ.പി. ദേശീയ അധ്യക്ഷനും ഗാന്ധിനഗറിൽനിന്നുള്ള നിയുക്ത എം.പി.യുമായ അമിത് ഷായും മോദിക്കൊപ്പം അഹമ്മദാബാദിലെ റാലിയിൽ പങ്കെടുത്തിരുന്നു. മോദി ഗുജറാത്തിന്റെ അഭിമാനമാണെന്നും തീവ്രവാദത്തിന് അദ്ദേഹം ചുരുങ്ങിയ കാലയളവിൽ തക്കതായ മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു. #WATCH People turn on flash lights of their mobile phones after Prime Minister Modi concludes his address in Ahmedabad. pic.twitter.com/p8drFCM6pn — ANI (@ANI) May 26, 2019 Content Highlights:PM Narendra Modi addresses bjp rally in ahamedabad


from mathrubhumi.latestnews.rssfeed http://bit.ly/2HX3mjq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages