കശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് അല്‍ ക്വയ്ദ ബന്ധമുള്ള ഭീകരന്‍; താഴ്‌വരയില്‍ കര്‍ശന സുരക്ഷ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 24, 2019

കശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് അല്‍ ക്വയ്ദ ബന്ധമുള്ള ഭീകരന്‍; താഴ്‌വരയില്‍ കര്‍ശന സുരക്ഷ

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ത്രാലില്‍ വ്യാഴാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് അല്‍ ക്വയ്ദയുമായി ബന്ധമുള്ള ഭീകരനാണെന്ന് സ്ഥിരീകരണം. അല്‍ ക്വയ്ദയുമായി ബന്ധമുള്ള അന്‍സാര്‍ ഗുസ്‌വതുള്‍ ഹിന്ദ് എന്ന സംഘടനയുടെ തലവനായ സകീര്‍ മൂസയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം സുരക്ഷാസേന ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

2017ല്‍ കൊല്ലപ്പെട്ട ബുര്‍ഹാന്‍ വാനിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ് സകീര്‍ മൂസ. മുന്‍പ് ഹിസ്ബുള്‍ മുജാഹീദിനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ ബുര്‍ഹാന്‍ വാദിയുടെ അടുത്ത അനുയായിയുമായിരുന്നു. മൂസയെ വകവരുത്താനായത് സുരക്ഷാസേനയുടെ വലിയ വിജയമായാണ് കണക്കാക്കുന്നത്.

മൂസയില്‍ നിന്ന് ആയുധങ്ങളും മറ്റും കണ്ടെടുത്തായി സുരക്ഷാസേന അറിയിച്ചു. മൂസ കൊല്ലപ്പെട്ടതോടെ താഴ്‌വരയില്‍ സംഘര്‍ഷത്തിനുള്ള സാധ്യത കണക്കിലെടുത്ത് അതീവ സുരക്ഷയും പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിരിക്കുകയാണ്. കശ്മീരിന്റെ ചില മേഖലകളില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ ബന്ധങ്ങള്‍ വിഛേദിച്ചിരിക്കുകയാണ്.

മൂസ കൊല്ലപ്പെട്ട വിവരം പുറത്തുവന്നതോടെ ശ്രീനഗര്‍, പുല്‍വാമ, ഷോപിയാന്‍ എന്നിവിടങ്ങളില്‍ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു.



from mangalam.com http://bit.ly/2MlkODN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages