'ലാത്തികള്‍ക്ക് പ്രജനന ശേഷിയുണ്ടായിരുന്നെങ്കില്‍ ഞാനൊരായിരം ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിച്ചിരുന്നേനെ' എന്ന് കെ.ആര്‍ ഗൗരിയമ്മ പറഞ്ഞത് ലാത്തിയെന്ന മര്‍ദ്ദനോപകരണത്തിന്റെ രൗദ്രതയും ഭീകരതയും പൂര്‍ണ്ണമായി മനസ്സിലാക്കിതരുന്നതാണ്. പോലീസിന്റെ ലാത്തി പൊതുവെ ഭയവും പ്രതിഷേധവും മര്‍ദ്ദനവുമെല്ലാം ഓര്‍മ്മിപ്പിക്കുന്നതാണ്. അക്രമാസക്തമായ എത്രയോ ജനക്കൂട്ടങ്ങള്‍ ലാത്തിവീശല്‍ പിരിച്ചുവിടപ്പെട്ടിരിക്കുന്നു. അങ്ങനെ പലകാരണങ്ങളാല്‍ പോലീസിന്റെ ലാത്തി എന്നത് നമുക്ക് ഭയമെന്ന വികാരം മാത്രം ഉണര്‍ത്തുന്ന ഒന്നാണ്. എന്നാലിവിടെ പോലീസ് ഹെഡ്
കോണ്‍സ്റ്റബിളിന്റെ ലാത്തിത്തുമ്പില്‍ നിന്നുയരുന്ന മനോഹരഗാനം വൈറലാവുകയാണ്.
ഹൂബ്ലിയില്‍ റൂറല്‍ പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ചന്ദ്രകാന്ത് ഹുട്ട്‌ഗെയുടെ മിന്നും പ്രകടനം കണ്ട് അത്ഭുതപ്പെടുകയാണ് സോഷ്യല്‍ മീഡിയ. അക്രമിയേയും പ്രതിഷേധക്കാരെയും നിയമവിരുദ്ധരേയും അടക്കിനിര്‍ത്താന്‍ ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയ ലാത്തി ഹുട്ട്‌ഗെയ്ക്ക് ഒരു സംഗീത ഉപകരണം കൂടിയാണ്. ചെറിയ മിനുക്കു പണികളും ലാത്തിയില്‍ നടത്തിയിട്ടുണ്ട്.
ബെംഗളൂരു എ.ഡി.ജിപി ആയ ഭാസ്‌കര്‍ റാവു, ഹുട്ട്‌ഗെയുടെ പ്രകടനം തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചതോടെയാണ് കാക്കിക്കുള്ളിലെ ലാത്തി കലാകാരനെ ലോകമറിയുന്നത്.
Chandrakant Hutgi, Head Constable from Hubli Rural Police station has converted his Deadly Fiber Lathi into a Musical Instrument... we are proud of him... pic.twitter.com/gyZWhk1lkb— Bhaskar Rao IPS (@deepolice12) May 28, 2019
from mangalam.com http://bit.ly/2Xh5WqQ
via IFTTT
No comments:
Post a Comment