മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചുള്ള സര്‍ക്കുലര്‍; എംഇഎസിനെ പിന്തുണച്ച് നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 3, 2019

മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചുള്ള സര്‍ക്കുലര്‍; എംഇഎസിനെ പിന്തുണച്ച് നദ്‌വത്തുല്‍ മുജാഹിദ്ദീന്‍

കോഴിക്കോട്: എംഇഎസിന്റെ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചുള്ള സര്‍ക്കുലറിനെ പിന്തുണച്ച് നദ്‌വത്തുല്‍ മുജാഹിദ്ദീന്‍. സ്ത്രീകള്‍ മുഖം മറക്കണമെന്ന് ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നില്ല. ഹജ്ജ് കര്‍മ്മം നടത്തുമ്പോള്‍ പോലും സ്ത്രീകള്‍ മുഖം മറയ്ക്കരുതെന്നാണ് ഇസ്ലാമിക നിയമമെന്നും നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ പ്രസിഡന്റ് ടി.പി. അബ്ദുള്ള കോയ മദനി പറഞ്ഞു.

ഇപ്പോഴത്തെ വിവാദങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയത്.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. കെപി ഫസല്‍ ഗഫൂര്‍ അറിയിച്ചു. വരുന്ന അധ്യായന വര്‍ഷം മുതല്‍ കോളജുകളില്‍ മുഖം മറയ്ക്കരുതെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

അതേസമയം, എംഇഎസിന്റെ സര്‍ക്കുലറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ കെ സുന്നി വിഭാഗം രംഗത്തുവന്നിരുന്നു. മതേതരവാദിയാണ് താനെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറെന്നും സമസ്ത ആരോപിച്ചു.



from mangalam.com http://bit.ly/2PII24y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages