ഒന്‍പതാമത് ദേശീയ ജൂനിയര്‍ വനിതാ ഹോക്കി മാധ്യമ പുരസ്‌കാരം മാതൃഭൂമി ന്യൂസിന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 25, 2019

ഒന്‍പതാമത് ദേശീയ ജൂനിയര്‍ വനിതാ ഹോക്കി മാധ്യമ പുരസ്‌കാരം മാതൃഭൂമി ന്യൂസിന്

കൊല്ലം: ഒൻപതാമത് ദേശീയ ജൂനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചുള്ള മാധ്യമ അവാർഡുകളുടെ വിതരണം കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ നടന്നു. കേരള ഹോക്കി അസോസിയേഷൻ ജനറൽ ബോഡി യോഗത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കൊല്ലം കോർപ്പറേഷൻ മേയർ വി. രാജേന്ദ്രബാബു അവാർഡുകൾ സമ്മാനിച്ചു. പ്രത്യേക ജൂറി അവാർഡിന് മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോർട്ടർ കണ്ണൻ നായരും വിഷ്വൽ മീഡിയയിൽ മികച്ച ക്യാമറാമാനുള്ള പുരസ്കാരം മാതൃഭൂമി ന്യൂസിലെ ഷാനവാസ് ഫരിദും ഏറ്റുവാങ്ങി. മാധ്യമ പ്രവർത്തകരും കായിക താരങ്ങളും അടങ്ങിയ ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്. 10001 രൂപയും ട്രോഫിയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡുകൾ. ഒൻപതാമത് ദേശീയ ജൂനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചുള്ള മികച്ച വിഷ്വൽ മീഡിയ ക്യാമറാമാനുള്ള പുരസ്കാരം മാതൃഭൂമി ന്യൂസിലെ ഷാനവാസ് ഫരിദ് മേയർ വി. രാജേന്ദ്രബാബുവിൽ നിന്ന് സ്വീകരിക്കുന്നു.ഫോട്ടോ: അജിത് പനച്ചിക്കൽ Contentn Highlights:9th National Women Hockey, Media Award, Mathrubhumi News


from mathrubhumi.latestnews.rssfeed http://bit.ly/2QmWG1O
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages