വരാപ്പുഴ കസ്റ്റഡി മരണം: പോലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 20, 2019

വരാപ്പുഴ കസ്റ്റഡി മരണം: പോലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പോലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. കേസില്‍ പ്രതികളായ സിഐയും എസ്‌ഐയും അടക്കം ഒന്‍പത് പോലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാനാണ് ആഭ്യന്തര വകുപ്പ് ഉത്തരവ് ഇറക്കിയത്. നേരത്തെ പ്രതികളായ പോലീസുകാരെ പ്രോസിക്യുട്ട് ചെയ്യാന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയിരുന്നു.

എറണാകുളം റൂറല്‍ എസ്പിയുടെ റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ അംഗങ്ങളായ സന്തോഷ് കുമാര്‍, ജിതിന്‍ രാജ്, എംഎസ് സുമേഷ്, എസ്‌ഐ ദീപക്, ഇന്‍സ്‌പെക്ടര്‍ ക്രിസ്പിന്‍ സാം, എഎസ്‌ഐമാരായ സിഎന്‍ ജയാന്ദന്‍, സന്തോഷ് ബേബി, സിപിഒ പി.ആര്‍. ശ്രീജേഷ്, ഇ.ബി. സുനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെ വിചരണാനുമതി നല്‍കമെന്ന് പോലീസ് മേധാവിയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ശ്രീജിത്ത് കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രോസിക്യൂഷന്‍ അനുമതി വൈകിയതിനാല്‍ പ്രത്യേക അന്വേഷണ സംഘത്തിനു കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ക്രിമിനല്‍ നടപടി നിയമ പ്രകാരം നിയമ സഹിംത വകുപ്പ് 197 പ്രകാരമുള്ള സംരക്ഷണത്തിന് പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരല്ലെന്നും ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. വരാപ്പുഴ സ്വദേശി വാസുദേവന്‍ ആത്മഹത്യ ചെയ്ത കേസിലാണ് 2018 ഏപ്രില്‍ ആറിന് ശ്രീജിത്ത് അടക്കം 10 പേരെ പോലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റിഡിയിലിരിക്കെ പോലീസ് മര്‍ദ്ദിച്ചതിനെ തുടര്‍ന്നുണ്ടായ ഗുരുതര പരിക്കുകള്‍ മൂലമാണ് ശ്രീജിത്ത് മരണപ്പെട്ടതെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.



from mangalam.com http://bit.ly/2VCS88z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages