സുംബാൽ: ജമ്മു കശ്മീരിലെ ബന്ദിപ്പോരിൽ മൂന്നുവയസുകാരിയെ അയൽവാസി പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധമിരമ്പുന്നു. പ്രതിഷേധത്തിനിടെ വിദ്യാർത്ഥികളും സൈന്യവും ഏറ്റുമുട്ടിയതിനേത്തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടു. അതേസമയം പ്രതിയുടെ പ്രായത്തേച്ചൊല്ലിയും വിവാദമുയരുന്നുണ്ട്. മൂന്നുവയസുകാരിയെ മെയ് എട്ടിനാണ് അയൽവാസി പീഡനത്തിനിരയാക്കിയത്. പോലീസ് ഉടൻ തന്നെ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഇയാൾ പ്രായപൂർത്തിയാവാത്തയാളാണെന്ന് സ്വകാര്യ സ്കൂൾ അധികൃതർ നൽകിയ സർട്ടിഫിക്കറ്റാണ് ജനരോഷമുയർത്തിയത്. സ്കൂളിന് മുന്നിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ അക്രമാസക്തരായി. പ്രതി സ്കൂൾ പ്രിൻസിപ്പാളിന്റെ ബന്ധുവാണെന്നും ആരോപണമുണ്ട്. പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് നോർത്ത് കശ്മീർ ഡി.ഐ.ജി. മുഹമ്മദ് സുലേമാൻ ചൗധരി പറഞ്ഞു. പോക്സോ കുറ്റം ചുമത്തിയിട്ടുണ്ട്. അതേ സമയം പി.ഡി.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ലയുമടക്കമുള്ളവർ കുറ്റവാളിക്ക് പരമാവധി ശിക്ഷ നൽകുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. Content Highlights:3-Year-Olds Raped, Bandipore, Protests In Kashmir
from mathrubhumi.latestnews.rssfeed http://bit.ly/2JgBPMP
via
IFTTT
No comments:
Post a Comment