കൊടുങ്ങല്ലൂർ:കയ്പമംഗലം നിയോജകമണ്ഡലത്തിലെ ഏഴുപഞ്ചായത്തുകളിലും വോട്ടു വർധിപ്പിച്ചാണ് ഇത്തവണ യു.ഡി.എഫ്. വർഷങ്ങളായിട്ടുളള ഇടതുമുന്നണി കുത്തക അവസാനിപ്പിച്ചത്. എറിയാട്ടും കയ്പമംഗലത്തും എൽ.ഡി.എഫിനെ പിന്തള്ളി മുന്നിലെത്തിയതും മറ്റ് അഞ്ചുപഞ്ചായത്തുകളിലും എൽ.ഡി.എഫിനുണ്ടായിരുന്ന വൻ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞതും യു.ഡി.എഫിന്റെ നേട്ടമാണ്. 72 ബൂത്തുകളിലാണ് എൽ.ഡി.എഫ്. മുന്നിലെത്തിയത്. എൻ.ഡി.എ.യാവട്ടെ ഏഴുബൂത്തുകളിലും. യു.ഡി.എഫ്. 64 ബൂത്തുകളിൽ രണ്ടാംസ്ഥാനത്തും 15 ബൂത്തുകളിൽ മൂന്നാംസ്ഥാനത്തും എത്തിയിട്ടിണ്ട്. എൽ.ഡി.എഫ്. 75 ബൂത്തുകളിൽ രണ്ടാംസ്ഥാനത്തും ഒമ്പതുബൂത്തുകളിൽ മൂന്നാമതുമാണ്. എൻ.ഡി.എ. 17 സ്ഥലങ്ങളിൽ രണ്ടാമതും 132 ബുത്തുകളിൽ മൂന്നാംസ്ഥാനത്തുമാണ്. എടത്തിരുത്തി പഞ്ചായത്തിൽ എൽ.ഡി.എഫ്. 10 ബൂത്തുകളിൽ രണ്ടാം സ്ഥാനത്താണ്. യു.ഡി.എഫ്. എട്ടിടത്ത് രണ്ടാമതും രണ്ടിടത്ത് മൂന്നാമതുമാണ്. എൻ.ഡി.എ.ക്ക് എവിടെയും ഒന്നാംസ്ഥാനത്ത് എത്താനായില്ല. രണ്ടുസ്ഥലങ്ങളിൽ രണ്ടാമതും 18 ഇടങ്ങളിൽ മൂന്നാമതുമാണ്. കയ്പമംഗലംയു.ഡി.എഫ്. രണ്ടിടത്ത് രണ്ടാമതാണ്. എൽ.ഡി.എഫ.് 21 സ്ഥലത്ത് രണ്ടാമതും രണ്ടിടത്ത് മൂന്നാമതുമാണ്. ഇവിടെ എൻ.ഡി.എ. എല്ലായിടത്തും മൂന്നാമതാണ്. പെരിഞ്ഞനം എൽ.ഡി.എഫ്. മൂന്നുസ്ഥലങ്ങളിൽ രണ്ടാമതും ഒരിടത്ത് മൂന്നാമതുമാണ്. യു.ഡി.എഫ്. പതിനൊന്നിടത്ത് രണ്ടാമതും ഒരിടത്ത് മൂന്നാമതുമാണ്. എൻ.ഡി.എ. 13 ബൂത്തുകളിൽ മൂന്നാംസ്ഥാനത്താണ് മതിലകം എൽ.ഡി.എഫ്. ഏഴുസ്ഥലങ്ങളിൽ രണ്ടാമതാണ്. യു.ഡി.എഫ്. ഒമ്പതുസ്ഥലങ്ങളിൽ രണ്ടമതും രണ്ടിടത്ത് മൂന്നാമതുമാണ്. എൻ.ഡി.എ.ക്ക് എവിടെയും ഒന്നാംസ്ഥാനത്തെത്താനായില്ല. രണ്ടിടത്ത് രണ്ടാമതും 16 ഇടത്ത് മൂന്നാമതുമാണ്. ശ്രീനാരായണപുരം എൽ.ഡി.എഫ്. അഞ്ചു ബൂത്തുകളിൽ രണ്ടാമതും ഒരിടത്ത് മൂന്നാമതുമായി. യു.ഡി.എഫ്. 15 ഇടത്ത് രണ്ടാമതും ആറിടത്ത് മൂന്നാമതുമായി. എൻ.ഡി.എ. ആറിടത്ത് രണ്ടാമതും 18 ഇടത്ത് മൂന്നാമതുമായി. എടവിലങ്ങ് എൽ.ഡി.എഫ്. നാലിടത്ത് രണ്ടാംസ്ഥാനത്തും ആറു ബൂത്തുകളിൽ മൂന്നാംസ്ഥാനത്തുമെത്തി. യു.ഡി.എഫ്. ഏഴിടത്ത് രണ്ടാംസ്ഥാനത്തും ഒരു ബൂത്തിൽ മൂന്നാംസ്ഥാനത്തുമെത്തി. എൻ.ഡി.എ. അഞ്ചിടത്ത് രണ്ടാമതും അഞ്ചിടത്ത് മൂന്നാമതും എത്തി. എറിയാട് എൽ.ഡി.എഫ് 25 ഇടത്തും യു.ഡി.എഫ്. 13 ഇടത്തും രണ്ടാംസ്ഥാനത്തെത്തി. എൽ.ഡി.എ. എല്ലാബൂത്തുകളിലും മൂന്നാം സ്ഥാനത്താണ്. ഒന്നാമതെത്തിയ മുന്നണികളും ബൂത്തുകളുടെ എണ്ണവും കയ്പമംഗലം: എൽ.ഡി.എഫ്. -2 യു.ഡി.എഫ്. -23 എൻ.ഡി.എ. -0 എടത്തിരുത്തി: എൽ.ഡി.എഫ്.-10 യു.ഡി.എഫ്- 10 എൻ.ഡി.എ.-0 പെരിഞ്ഞനം- എൽ.ഡി.എഫ്. 11 യു.ഡി.എഫ്. 3 എൻ.ഡി.എ. 1 മതിലകം- എൽ.ഡി.എഫ്-11 യു.ഡി.എഫ്. ഏഴ് എൻ.ഡി.എ.-0 ശ്രീനാരായണപുരം- എൽ.ഡി.എഫ്. 20 യു.ഡി.എഫ്. അഞ്ചിടത്ത് എൻ.ഡി.എ. രണ്ടിടത്ത് എടവിലങ്ങ്: എൽ.ഡി.എഫ് 5 യു.ഡി.എഫും 5 എൻ.ഡി.എ.-4 എറിയാട് യു.ഡി.എഫ്. 25 എൽ.ഡി.എഫ് 13 എൻ.ഡി.എ. 0 Content Highlights:CPIM ldf losing its grip, coastal areas kodungallur, Thrissur, UDF congress hikes vote percentage,thrissur
from mathrubhumi.latestnews.rssfeed http://bit.ly/2W5SqK7
via
IFTTT
No comments:
Post a Comment