ന്യൂഡല്‍ഹി: കുടുംബത്തിന്റെ ഭീഷണിയും ആരോപണവും തള്ളി കായികതാരം ദ്യുതി ചന്ദ്. ദ്യുതി ചന്ദ് കഴിഞ്ഞ ദിവസം തന്റെ സ്വവര്‍ഗാനുരാഗം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ദ്യുതിയുടെ മൂത്ത സഹോദരിയും കായികതാരം കൂടിയായ സരസ്വതി രംഗത്ത് വന്നിരുന്നു. ദ്യുതിടെ പങ്കാളിയുടെ കുടുംബം ഭീഷണിപ്പെടുത്തുന്നുവെന്നും അവരുടെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നും സരസ്വതി ആരോപിച്ചിരുന്നു. ദ്യുതിയെ വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ പുറത്താക്കല്‍ ഭീഷണിയൊന്നും താന്‍ കാര്യമാക്കുന്നില്ലെന്ന് ദ്യുതി പറഞ്ഞു. എന്റെ മൂത്ത സഹോദരി എന്നെ കുടുംബത്തില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. സഹോദരന്റെ ഭാര്യയോടുള്ള വിരോധം കാരണം സഹോദരയെും അവര്‍ കൂടുംബത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ സഹോദരിയുടെ ഭീഷണിക്ക് താന്‍ വഴങ്ങില്ലെന്നും ദ്യുതി പറഞ്ഞു. സഹോദരിക്ക് എന്തു വേണമെങ്കിലും ചെയ്യാം. എന്നാല്‍ ഞാന്‍ പ്രായപൂര്‍ത്തിയായ വ്യക്തിയാണ്. സ്വവര്‍ഗാനുരാഗിയാകുന്നതില്‍ യാതൊരു തെറ്റുമില്ല. എനിക്ക് അതില്‍ ലജ്ജയില്ലെന്ന് മാത്രമല്ല അഭിമാനവുമുണ്ട്-ദ്യുതി പറഞ്ഞു.
സമൂഹത്തെ ഭയന്ന് ആളുകള്‍ തങ്ങളുടെ സ്വവര്‍ഗാനുരാഗം വെളിപ്പെടുത്താന്‍ മടിക്കുന്ന ഒരു രാജ്യത്ത് ഇത് തുറന്നു പറയുക എന്നത് തന്റെ ഉത്തരവാദിത്തം കൂടിയാണെന്ന് കരുതുന്നതായി ദ്യുതി പറഞ്ഞു. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കാന്‍ ഇനി നാല് മാസം മാത്രമേയുള്ളൂ. തന്റെ പൂര്‍ണ ശ്രദ്ധ ലോക ചാമ്പ്യന്‍ഷിപ്പീലാണ്. ഇപ്പോഴുണ്ടായ വിവാദങ്ങളില്‍ പരിശീലകര്‍ക്ക് വിഷമമുണ്ട്. രാജ്യത്തിന് വേണ്ടി കൂടുതല്‍ മെഡലുകള്‍ നേടുന്നതില്‍ മാത്രമാണ് തന്റെ ശ്രദ്ധയെന്നും ദ്യുതി പറഞ്ഞു.
അതേസമയം തന്റെ പങ്കാളിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താല്‍ ദ്യുതി തയ്യാറായില്ല. 19 വയസുള്ള വിദ്യാര്‍ത്ഥിനിയാണ് തന്റെ പങ്കാളി എന്ന് മാത്രമേ ദ്യുതി വെളിപ്പെടുത്തിയിട്ടുള്ളൂ. ഭുവനേശ്വറിലാണ് അവര്‍ പഠിക്കുന്നത്. അവരുടെ സ്വകാര്യത മാനിച്ച് പേരടക്കം മറ്റ് വിശദാംശങ്ങള്‍ വെളിപ്പെടുത്തില്ലെന്ന് ദ്യുതി പറഞ്ഞു. ലൈംലൈറ്റിലേക്ക് വരാന്‍ തന്റെ പങ്കാളിക്ക് താല്‍പ്പര്യമില്ലെന്നും ദ്യുതി കൂട്ടിച്ചേര്‍ത്തു. തന്റെ പങ്കാളിയും കായികതാരമാകാന്‍ ആഗ്രഹിച്ചിരുന്ന വ്യക്തിയാണ്. അഞ്ച് വര്‍ഷമായി അവരുമായി പരിചയമുണ്ട്. കായിക താരമാകാന്‍ ഉപദേശം തേടി വന്ന അവരുമായി പിന്നീട് കൂടുതല്‍ അടുക്കുകയായിരുന്നുവെന്നും ദ്യുതി വെളിപ്പെടുത്തി.
പി.ടി ഉഷയ്ക്ക് ശേഷം ഒളിംപിക്‌സില്‍ നൂറ് മീറ്ററില്‍ യോഗ്യത നേടിയ ആദ്യ കായിക താരമാണ് ദ്യുതി ചന്ദ്. ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേടിയിട്ടുണ്ട്.
from mangalam.com http://bit.ly/2JxJPZS
via IFTTT
No comments:
Post a Comment