ശ്രേഷ്ഠ ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ യാക്കോബായ സഭാ ഭരണച്ചുമതല ഒഴിഞ്ഞു. മെത്രാപ്പൊലിത്ത ട്രസ്റ്റി പദവിയില്‍ നിന്നുമുള്ള രാജി പാത്രിയാര്‍ക്കീസ് ബാവ അംഗീകരിച്ചു. സഭാ ചുമതലകള്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. എബ്രഹാം മാര്‍ സേവേറിയോസ്, തോമസ് മാര്‍ തിമോത്തിയോസ്, ജോസഫ് മാര്‍ ഗ്രിഗോറിയോസ് എന്നിവരാണ് സമിതിയംഗങ്ങള്‍. പുതിയ സംവിധാനം ഉണ്ടാകുന്നത് വരെ ഈ മൂന്നംഗ സമിതി ഭരണം തുടരും. അതേസമയം അംഗമാലി ഭദ്രാസന മെത്രാനായി അദ്ദേഹം തുടരും.
ഞായറാഴ്ചയാണ് ശ്രേഷ്ഠ ബാവ ദമാസ്‌കസിലേക്ക് ഇമെയില്‍ അയച്ചത്. ഏതാനും മാസങ്ങള്‍ക്കു മുമ്പു ചുമതലയേറ്റ പുതിയ ഭരണസമിതി തനിക്കെതിരേ ഗൂഢാലോചന നടത്തുന്നുവെന്നും കത്തില്‍ പറയുന്നു. പാത്രിയര്‍ക്കീസ് ബാവ ഈ മാസം 24 നു കേരളത്തിലെത്താനിരിക്കെയാണു പുതിയ സംഭവവികാസം. പാത്രിയര്‍ക്കീസ് ബാവയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്നു സഭാ മാനേജിങ് കമ്മിറ്റി യോഗം ചേരാനിരുന്നതു മാറ്റിയിട്ടുണ്ട്.
[IMG]
മെത്രാപ്പോലീത്തന്‍ ട്രസ്റ്റി സ്ഥാനത്തുനിന്ന് ഒഴിവാക്കണം, സഭയില്‍ തനിക്കെതിരേ ഗൂഢാലോചന നടക്കുന്നുണ്ട്, ഇതേച്ചൊല്ലി കടുത്ത മനോവിഷമത്തിലാണ്, സഭയ്ക്കുവേണ്ടിയാണ് പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചത്, അങ്കമാലി ഭദ്രാസന മെത്രാനായി തുടരാന്‍ ഒരുക്കമാണ് തുടങ്ങിയ കാര്യങ്ങളും ശ്രേഷ്ഠ ബാവ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സഭയിലെ ധനശേഖരണത്തെക്കുറിച്ചും മറ്റും സഭാധ്യക്ഷനെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ വൈദികട്രസ്റ്റിയും അല്‍മായ ട്രസ്റ്റിയും തെറ്റായ വാര്‍ത്ത പ്രചരിപ്പിെച്ചന്നും തന്റെ പേരില്‍ സ്വത്തുക്കളൊന്നുമില്ലെന്നും എല്ലാ സ്വത്തുക്കളും സഭയ്ക്കു കൈമാറിയിട്ടുണ്ടെന്നും ബാവ വ്യക്തമാക്കി.
from mangalam.com http://bit.ly/2GTZtMS
via IFTTT
No comments:
Post a Comment