തിരുവനന്തപുരം: നിയമസഭയിലെ മസാല ബോണ്ടിനെ സംബന്ധിച്ച് ഇപ്പോഴുയരുന്നത് അനാവശ്യ വിവാദങ്ങളെന്ന് തലശ്ശേരി എം.എല്‍.എ ഷംസീര്‍. കൂടാതെ ചര്‍ച്ചക്കിടെ ലീഗിനെ പരിഹസിച്ച് ഷംസീര്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍. മുസ്ലീം ലീഗിനു മലാസ ബോണ്ടിനെ കുറിച്ച് അറിയില്ലെന്നും അറിയാവുന്നത് മസാല ബോണ്ട മാത്രമാണെന്ന പരാമര്‍ശമായിരുന്നു വിവാദത്തിനു വഴിവെച്ചത്.
'ലീഗിനെ സംബന്ധിച്ചിടത്തോളം ലീഗിന് മസാല ബോണ്ട മാത്രമേ അറിയൂ, മസാല ബോണ്ട് അറിയില്ല. അതുകൊണ്ടവര് ചിലപ്പോള്‍ അതിനെ വിമര്‍ശിച്ചേക്കാം. ഇത് കേരളം ബഹുദൂരം മുന്നോട്ടുപോകേണ്ട പ്രക്രിയയ്ക്കാണ്. നിങ്ങള്‍ ഉന്നയിക്കുന്ന എല്ലാ ചോദ്യങ്ങളും ഇവിടെ ചര്‍ച്ച ചെയ്യപ്പെടട്ടേ. ' എ.എന്‍ ഷംസീര്‍
ഷംസീറിന്റെ പരാമര്‍ശത്തിനെതിരെ ലീഗ് അംഗങ്ങള്‍ രംഗത്ത് വന്നു. 'ഒരു പാര്‍ട്ടിയെ മൊത്തത്തില്‍ അപമാനിക്കുന്നതാണ് എം.എല്‍.എയുടെ പരാമര്‍ശം. അത് രേഖയിലുണ്ടാവാന്‍ പാടില്ല. വിവരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പരിജ്ഞാനത്തിന്റെയും അടിസ്ഥാനത്തിലാണെങ്കില്‍ നിങ്ങളേക്കാള്‍ ഒട്ടും പുറകിലല്ല ഞങ്ങളെന്ന് ഇവിടെ തെളിയിച്ചില്ലേ' മണര്‍കാട് എം.എല്‍.എ എന്‍. ഷംസുദ്ദീന്‍ പറഞ്ഞു.
കിഫ്ബിയുടെ മസാല ബോണ്ടില്‍ രാഷ്ട്രീയപരമായി മറുപടിനല്‍കാന്‍ തയ്യാറാണ്. സാധാരണ രീതിയിലാണെങ്കില്‍ പ്രതിവര്‍ശം 5000 കോടിയുടെ വികസനം മാത്രമാണ് കേരളത്തില്‍ നടക്കുക. കേരളം അതിവേഗം മുന്നോട്ട് പോയത് പിണറായി ഭരിച്ചപ്പോഴാണെന്നും ഷംസീര്‍ പറഞ്ഞു. ഇതിനു പിന്നാലെയാണ് ലീഗിനെതിരെയുള്ള ഷംസീറിന്റെ പരാമര്‍ശം.
എന്നാല്‍ ഇതിനിടയില്‍ സ്പീക്കര്‍ ഇടപെടുകയും ഷംസീറിന്റെ പരാമര്‍ശത്തെ ന്യായീകരിക്കുകയും ചെയ്തു. "പാര്‍ട്ടി ഡിബേറ്റ് ചെയ്യുമ്പോള്‍ ചര്‍ച്ചയില്‍ ഇതൊക്കെ വരാറുണ്ട്. അതൊരു പുതിയ കാര്യമൊന്നുമല്ല. വെറുതെ ഈ പ്രസംഗം തടസ്സപ്പെടുത്താന്‍ വേണ്ടി പ്രശ്‌നം ഉന്നയിക്കരുത്'എന്നായിരുന്നു സ്പീക്കറുടെ പരാമര്‍ശം.
from mangalam.com http://bit.ly/2Mb4d5n
via IFTTT
No comments:
Post a Comment