കോട്ടയം : കെവിന്‍ കേസിലെ സാക്ഷിയെ മര്‍ദ്ദിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കി. ഷിനു മനു എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
37ാം സാക്ഷി രാജേഷിനെ മര്‍ദ്ദിച്ച പുനലൂര്‍ സ്വദേശികളായ മനു, ഷിനു എന്നിവര്‍ക്കെതിരെ തട്ടിക്കൊണ്ട് പോകല്‍, സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്.
കോടതിയില്‍ സാക്ഷി പറയരുതെന്നാവശ്യപ്പെട്ടാണ് രാജേഷിനെ ആറാം പ്രതി മനു പതിമൂന്നാം പ്രതി ഷിനു എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചത്. കെവിനെയും സുഹൃത്ത് അനീഷിനെയും തട്ടിക്കൊണ്ട് പോയ കാര്യം പതിനൊന്നാം പ്രതിയായ ഫസില്‍ തന്നോട് പറഞ്ഞിരുന്നുവെന്നാണ് മുപ്പത്തേഴാം സാക്ഷി രാജേഷിന്റെ മൊഴി. പുനലൂരില്‍ നിന്ന് കോട്ടയത്തേക്ക് വരുമ്പോഴായിരുന്നു മര്‍ദ്ദനമെന്നാണ് രാജേഷ് കോടതിയില്‍ പറഞ്ഞത്.
from mangalam.com http://bit.ly/2VBhiEv
via IFTTT
No comments:
Post a Comment