മാവോയിസ്റ്റുകളെ നേരിടാന്‍ ബസ്തറിലും ദന്തേവാഡയിലും ഇനി വനിതാ കമാന്‍ഡോകളും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 13, 2019

മാവോയിസ്റ്റുകളെ നേരിടാന്‍ ബസ്തറിലും ദന്തേവാഡയിലും ഇനി വനിതാ കമാന്‍ഡോകളും

ദന്തേവാഡ: മാവോയിസ്റ്റു സാന്നിധ്യം ഏറെയുള്ള ഛത്തീസ്ഗഡിലെ ബസ്തറിലും ദന്തേവാഡയിലും മാവോയിസ്റ്റുകളെ നേരിടാന്‍ ഇനി മുതല്‍ വനിതാ കമാന്‍ഡോകളും. 'ദന്തേശ്വരി ഫൈറ്റേഴ്‌സ്' എന്ന പേരിലുള്ള 30 അംഗ വനിതാ നക്‌സല്‍ വിരുദ്ധ കമാന്‍ഡോ യൂണിറ്റിനെയാണ് വിന്യസിച്ചിരിക്കുന്നത്.

വനിതാ കമാന്‍ഡോകളെ ആദ്യമായി ജില്ല റിസേര്‍വ് ഗാര്‍ഡിലും അടുത്തിനെ വിന്യസിച്ചിരുന്നു. ഡി.വൈ.എസ്.പി ദിനേശ്വരി നന്ദിന്റെ നേതൃത്വത്തിലാണ് കമാന്‍ഡോ സംഘം പ്രവര്‍ത്തിക്കുക. വനത്തില്‍ ഏറ്റുമുട്ടലുകള്‍ നടത്താന്‍ ദന്തേശരി ഫൈറ്റേഴ്‌സിനും പോലീസ് സേനയ്ക്കും സമഗ്രമായ പരിശീലനവും നല്‍കിയിട്ടുണ്ട്.

ഒരു വര്‍ഷം മുന്‍പ് ബസ്തറില്‍ മാവോയിസ്റ്റുകളെ നേരിടാന്‍ യുവാക്കളുടെ പ്രത്യേക വിഭാഗത്തിന് സി.ആര്‍.പി.എഫ് രൂപം നല്‍കിയിരുന്നു. 'ബസ്താരിയ ബറ്റാലിയന്‍' എന്ന പേരില്‍ അറിപ്പെട്ടിരുന്ന സംഘത്തില്‍ നിരവധി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചേര്‍ന്നിരുന്നു. ഇവരുടെ പരിശീലനം അവസാനഘട്ടത്തില്‍ പൂര്‍ത്തിയായി വരികയാണ്. ബൈക്ക് ഓടിക്കുന്നതിനും ഹൈടെക് സാങ്കേതിക വിദ്യയും ആധുനിക ആയുധങ്ങളും ഉപയോഗിക്കാനും ഇവരെ പരിശീലിപ്പിക്കുന്നുണ്ട്.

ദന്തേശ്വരി ഫൈറ്റേഴ്‌സിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത് ബസ്താരിയ ബറ്റാലിയനില്‍ നിന്നാണ്. ദന്തേവാഡ എസ്.പി അഭിഷേക് പല്ലവിന്റെ കീഴിലായിരിക്കും സംഘം പ്രവര്‍ത്തിക്കുക. സംഘത്തില്‍ നിയമത്തിനു കീഴടങ്ങിയ അഞ്ച് മുന്‍ വനിതാ നക്‌സലുകളുമുണ്ട്.



from mangalam.com http://bit.ly/2JydT77
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages