കാസര്‍ഗോഡ്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പെരിയ ഇരട്ട കൊലപാതക കേസില്‍ ഒരു സിപിഎം നേതാവ് കൂടി പിടിയിലാകുമെന്ന് സൂചന. തെളിവ് നശിപ്പിക്കാന്‍ കൂട്ടു നില്‍ക്കുകയും കൊലയാളികള്‍ക്ക് ഒളിക്കാന്‍ ഇടം ഒരുക്കി കൊടുക്കുകയും ചെയ്ത മറ്റൊരു നേതാവിലേക്കും കേസ് നീളുകയാണ്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ എട്ടാം പ്രതി സുബീഷ് അറസ്റ്റിലായതിന് പിന്നാലെ ഈ മാസം 24 ന് മുമ്പ് ഈ സിപിഎം നേതാവും കുടുങ്ങുമെന്നാണ് സൂചന.
നേരത്തേ കേസില്‍ ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ്ഠനും പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണനും അറസ്റ്റിലായിരുന്നു. കേസില്‍ മണികണ്ഠന്‍ അറസ്റ്റിലായപ്പോള്‍ തന്നെ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമോ എന്ന ആശങ്കയിലായി സിപിഎം. പ്രതികള്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ കത്തിച്ചു കളയുകയും ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തതായുമുള്ള വിവരം പുറത്തുവന്നതോടെയാണ് സിപിഎം നേതാക്കളും സംശയത്തിലായത്. കേസിലെ എട്ടാംപ്രതി സുബീഷിനെ മംഗലാപുരം വിമാനത്താവളത്തില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ പിടികൂടിയിരുന്നു. കൊലയില്‍ നേരിട്ട് പങ്കെടുത്ത സുബീഷിനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് െ്രെകംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കാനിരിക്കുകയായിരുന്നു.
നാട്ടിലേക്ക് വരുന്നതിനിടയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അന്വേഷണസംഘം ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഫെബ്രുവരി 17 ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടി കൊലപ്പെടുത്തിയ കേസില്‍ നേരിട്ട് പങ്കെടുത്തയാളാണ് സുബീഷ്. സംഭവം കഴിഞ്ഞ് രണ്ടു ദിവസത്തിനകം തന്നെ ഇയാള്‍ വിദേശത്തേക്ക് രക്ഷപ്പെടുകയായിരുന്നു. കേസില്‍ ഉദുമ ഏരിയാ സെക്രട്ടറി കെ. മണികണ്ഠനും പെരിയ ലോക്കല്‍ സെക്രട്ടറി എം ബാലകൃഷ്ണനും അടക്കം 14 പേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്.
from mangalam.com http://bit.ly/2LMo22M
via IFTTT
No comments:
Post a Comment