കോൺഗ്രസും രാഹുൽ ഗാന്ധിയും മോദിയെ വിമർശിക്കാൻ നിരന്തരം പ്രയോഗിക്കുന്ന പരാമർശമാണ് ചൗക്കിദാർ ചോർ ഹേ(കാവൽക്കാരൻ കള്ളനാണ്) എന്ന വാക്കുകൾ. റഫാലിൽ പുറത്തുവന്ന രേഖകൾ കോടതി പരിശോധിക്കാൻ തീരുമാനിച്ചതോടെ കാവൽക്കാരൻ കള്ളനെന്ന് കോടതിയും സമ്മതിച്ചുവെന്ന് രാഹുൽ പറയുകയും ഒടുവിൽ അതിന്റെ പേരിൽ കോടതിയിൽ മാപ്പ് പറയേണ്ടിയും വന്നു രാഹുലിന്. What the hell is Congress teaching to these innocent kids? pic.twitter.com/0ittZIKz6u — Chowkidar Ankur Singh (@iAnkurSingh) April 30, 2019 എന്നാൽ കഴിഞ്ഞദിവസം രാഹുലിന്റെ മണ്ഡലമായ അമേഠിയിൽ പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധിക്ക് മുന്നിലെത്തിയ കുട്ടികൾ ചൗക്കിദാർ ചോർഹേ എന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചതാണ് ഇപ്പോൾ ചർച്ചാവിഷയം. ആദ്യം ഇത് കേട്ട് നിന്ന പ്രിയങ്ക ചിരിതൂകുന്നതും കാണാം. എന്നാൽ മുദ്രാവാക്യം പതുക്കെ മോശം പരാമർശത്തിലേക്ക് നീങ്ങി. ഇതുവരെയാണ് ആദ്യം പുറത്തുവന്ന 12 സെക്കൻഡ് വീഡിയോയിലുള്ളത്. മോദിയെ ട്വിറ്ററിൽ പിന്തുടരുന്ന ചൗക്കിദാർ അങ്കുർ സിങ് എന്നയാൾ ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. പലതവണ ഇത് റീട്വീറ്റ് ചെയ്യപ്പെടുകയും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്തു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി അടക്കമുള്ളവർ ഇതിന്റെ പേരിൽ പ്രിയങ്കയ്ക്കെതിരെ രംഗത്തുവന്നു. When kids in their excitement make distasteful remarks against PM Narendra Modi.@priyankagandhi ji discourages them against raising such slogans and says "Ache Bachhe Bano"! pic.twitter.com/yNghJwJm91 — Saral Patel #AbHogaNyay (@SaralPatel) April 30, 2019 നിഷ്കളങ്കരായ കുട്ടികളെ കോൺഗ്രസ് എന്ത് മോശം കാര്യങ്ങളാണ് പഠിപ്പിക്കുന്നതെന്ന് പലരും ട്വിറ്ററിൽ ചോദിച്ചു. മോദി വിരുദ്ധതയുടെ പേരിൽ കുട്ടികളുടെ ഭാവി തുലയ്ക്കരുതെന്നും ചിലർ പോസ്റ്റിട്ടു. എന്നാൽ 40 സെക്കൻഡ് നീണ്ട വീഡിയോ വന്നതോടെയാണ് നിജസ്ഥിതി പലരും മനസ്സിലാക്കിയത്. മോദിയെ മോശം വാക്കുകൾ ഉപയോഗിച്ച് അപമാനിക്കുന്ന തരത്തിൽ മുദ്രാവാക്യം വിളികൾ വളർന്നപ്പോൾ ആശ്ചര്യപ്പെട്ട് വാപൊത്തുന്ന പ്രിയങ്ക ഇങ്ങനെ വിളിക്കാൻ പാടില്ല എന്ന് കുട്ടികളോട് പറയുന്നതും വീഡിയോയിൽ കാണാം. ഇത് ശരിയല്ല നല്ലത് മാത്രമേ വിളിക്കാവൂ എന്ന് പ്രിയങ്ക ഉപദേശിക്കുന്നതും വീഡിയോയിൽ കാണാം. Content Highlights: priyanka gandhi, amethi
from mathrubhumi.latestnews.rssfeed http://bit.ly/2XZgSta
via
IFTTT
No comments:
Post a Comment