വിവാഹമോചനം കഴിഞ്ഞ് രണ്ടു വര്‍ഷവും കഴിഞ്ഞു...; ദമ്പതികളുടെ വിചിത്ര ആവശ്യം കേട്ട് കോടതി വരെ ഞെട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 22, 2019

വിവാഹമോചനം കഴിഞ്ഞ് രണ്ടു വര്‍ഷവും കഴിഞ്ഞു...; ദമ്പതികളുടെ വിചിത്ര ആവശ്യം കേട്ട് കോടതി വരെ ഞെട്ടി

അബുദാബി : വിവാഹമോചനം കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വിചിത്ര ആവശ്യവുമായി ദമ്പതികള്‍ കോടതിയില്‍. അബുദാബി പേഴ്സണല്‍ സ്റ്റാറ്റസ് കോടതിയിലാണ് വിവാഹമോചിതരായി രണ്ട് വര്‍ഷത്തിന് ശേഷം ഒരുമിച്ച് ജീവിയ്ക്കണമെന്ന ആവശ്യവുമായി ദമ്പതികള്‍ എത്തിയത്. എന്നാല്‍ കോടതി ഇരുവരുടെയും ആവശ്യം തള്ളി.

പന്ത്രണ്ട് വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ഭര്‍ത്താവ് അമിതമായി ദേഷ്യപ്പെടുന്ന സ്വഭാവക്കാരനായിരുന്നു. കുടുംബ ജീവിതത്തില്‍ നിരവധി പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഇതിനിടയില്‍ രണ്ട് തവണ ഇയാള്‍ ഭാര്യയെ തലാഖ് ചൊല്ലി. പിന്നെയും ഇരുവരും ഒരുമിച്ച് ജീവിച്ചു. രണ്ട് വര്‍ഷം മുമ്പാണ് ഇനിയും തുടര്‍ന്ന് പോകാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ വിവാഹമോചനം തേടിയത്.

നേരത്തെ രണ്ട് തവണ തലാഖ് ചൊല്ലിയത് ഉള്‍പ്പെടെ പരിഗണിച്ച് കോടതി ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചു. വിവാഹമോചനം കഴിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ നേരത്തെയെടുത്ത തീരുമാനം തെറ്റായി പോയെന്ന് ഇരുവര്‍ക്കും തോന്നിത്തുടങ്ങി.

തുടര്‍ന്നാണ് ഇസ്ലാമിക നിയമപ്രകാരമുള്ള തങ്ങളുടെ ഒന്നാമത്തെയും രണ്ടാമത്തെയും തലാഖുകള്‍ റദ്ദാക്കണമെന്നും ഒരുമിച്ച് ജീവിക്കണമെന്നും ആവശ്യപ്പെട്ട് ഇരുവരും കോടതിയില്‍ എത്തിയത്. വിവാഹമോചന സമയത്ത് താന്‍ മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും പ്രത്യേക മാനസിക രോഗം കാരണം വിവേചന രഹിതമായി താന്‍ രണ്ട് തവണ തലാഖ് ചൊല്ലുകയായിരുന്നുവെന്നുമാണ് ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞത്.

എന്നാല്‍ ഇസ്ലാമിക നിയമപ്രകാരം മൂന്ന് തലാഖുകളോടെ വിവാഹബന്ധം വേര്‍പ്പെടുത്തിയാല്‍ പിന്നീട് വിവാഹബന്ധം പുനഃസ്ഥാപിക്കാനാവില്ലെന്ന് കോടതി ഉത്തരവിടുകയായിരുന്നു.



from mangalam.com http://bit.ly/2HJoPMH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages