'മോഡി തരംഗം മോഡി നാശമായി'; ഹിന്ദി ഹൃദയഭൂവില്‍ നിന്ന് ബി.ജെ.പി തൂത്തെറിയപ്പെടുമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 18, 2019

'മോഡി തരംഗം മോഡി നാശമായി'; ഹിന്ദി ഹൃദയഭൂവില്‍ നിന്ന് ബി.ജെ.പി തൂത്തെറിയപ്പെടുമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ

പട്‌ന: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമിയില്‍ ബി.ജെ.പി തൂത്തെറിയപ്പെടുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശത്രുഘ്‌നന്‍ സിന്‍ഹ. ഏറ്റവും വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ് മാറും. നരേന്ദ്ര മോഡി തരംഗം ഇന്ന് രാജ്യത്ത് മോഡി നാശമായി മാറിയെന്നും മുന്‍ ബി.ജെ.പി നേതാവ് കൂടിയായ സിന്‍ഹ പറയുന്നു.

പട്‌ന സാഹിബ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരം അവസാനിപ്പിച്ച ശേഷം ഇന്നലെ മാധ്യമങ്ങളെ കാണുകയായിരുന്നു സിന്‍ഹ. ബി.ജെ.പിയിലെ രവിശങ്കര്‍ പ്രസാദിനെയാണ് സിന്‍ഹ നേരിടുന്നത്. നോട്ട് നിരോധനവും വികലമായി നടപ്പാക്കിയ ജി.എസ്.ടി നടപ്പാക്കലും രാഷ്ട്രീയ എതിരാളികള്‍ക്കു മേല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന രാഷ്ട്രീയ വൈരാഗ്യവും മൂലം ജനങ്ങള്‍ ദുരിതത്തിലാണ്. ഇതിന്റെ ഫലമായി ഉത്തര്‍പ്രദേശിലും മറ്റ് ഹിന്ദി ഹൃദയഭൂമിയിലും ബി.ജെ.പി തൂത്തെറിയപ്പെടും- സിന്‍ഹ പറയുന്നു.

കേന്ദ്രമന്ത്രിസ്ഥാനം നിഷേധിച്ചതാണ് പാര്‍ട്ടിവിട്ടുപോകാനും പാര്‍ട്ടിയെ അധിക്ഷേപിച്ച് സംസാരിക്കാനും സിന്‍ഹയെ പ്രേരിപ്പിക്കുന്നതെന്ന ബി.ജെ.പി നേതാക്കളുടെ ആരോപണത്തിനും അദ്ദേഹം മറുപടി നല്‍കി. ബി.ജെ.പിയില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ല. ബി.ജെ.പി സേച്ഛാധിപത്യ പാര്‍ട്ടിയായി മാറി. അവിടെ സ്തുതിപാഠകര്‍ക്ക് മാത്രമേ വളരാനാവൂ.

ബി.ജെ.പി 'വണ്‍മാന്‍ ഷോ'യോ 'ടു മെന്‍ ആര്‍മി'യോ ആയി മാറി. എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഡി, യശ്വന്ത് സിന്‍ഹ പോലെ തുടങ്ങിയ അതികായരെ നിര്‍ബന്ധിത വിരമിക്കലിന് നിലവിലെ നേതൃത്വം പ്രേരിപ്പിച്ചുവെന്നും സിന്‍ഹ ആരോപിച്ചു.



from mangalam.com http://bit.ly/2w56xjB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages