കോട്ടയം : കെ.എസ്.ആര്‍.ടി.സി ബസ് യാത്രയ്ക്കിടെ റോഡരുകിലെ കടയില്‍ അനധികൃതമായി സ്ഥപിച്ചിരുന്ന കമ്പി യുവതിയുടെ കണ്ണില്‍ കുത്തിക്കയറി. അങ്ങാടിക്കല്‍ കുമ്പിള്‍ നില്‍ക്കുന്നതില്‍ ജോയിയുടെ മകള്‍ അഞ്ജു (24)വിനാണ് ദാരുണ അനുഭവം ഉണ്ടായത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ ചെങ്ങന്നൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് സമീപം എം.സി. റോഡിലാണ് അപകടം ഉണ്ടായത്. കൊട്ടാരക്കരയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്നു യുവതി. ഈ ബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കാന്‍ റോഡരികിലേക്ക് ഒതുക്കുന്നതിനിടെയായിരുന്നു അപകടം.
റോഡരുകിലെ ബേക്കറി ഉടമ റോഡിലേക്ക് അനധികൃതമായി ഇരുമ്പ് ഷീറ്റ് ഇറക്കി കെട്ടിയിരുന്നു. ഈ ഷീറ്റ് ഉറപ്പിക്കാന്‍ വെച്ച എട്ട് അടിയോളം നീളം വരുന്ന ഇരുമ്പ് കമ്പി റോഡിലേക്ക് നീണ്ടുനിന്നിരുന്നു. ഈ കമ്പി ബസിന്റെ സൈഡ് സീറ്റില്‍ ഇരുന്ന അഞ്ജുവിന്റെ കണ്ണിലേക്ക് തുളഞ്ഞുകയറുകയായിരുന്നു.
തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ജുവിന് അടിയന്തിര ശസ്ത്രക്രിയ നടത്തി. സംഭവത്തില്‍ അടൂര്‍ ഡിപ്പോയിലെ ഡ്രൈവറെ ഒന്നാം പ്രതിയും ബേക്കറി ഉടമയെ രണ്ടാം പ്രതിയുമാക്കി പോലീസ് കേസെടുത്തിട്ടുണ്ട്.
from mangalam.com http://bit.ly/2PTulQp
via IFTTT
No comments:
Post a Comment