ന്യൂഡല്‍ഹി: ടിക്‌ടോക് താരവും ജിം ട്രെയിനറുമായ യുവാവിനെ മൂന്നംഗ സംഘം വെടിവച്ചു കൊലപ്പെടുത്തി. ഡല്‍ഹിയിലെ നജാഫ്ഗഘടില്‍ ചൊവ്വാഴ്ചയാണ് മോഹിത് മോര്‍ (27) എന്നയാള്‍ കൊല്ലപ്പെട്ടത്. ടിക്‌ടോക്കില്‍ 5.17 ലക്ഷം ഫോളോവേഴ്‌സ് ആണ് ഇദ്ദേഹത്തിനുള്ളത്. ഹരിയാനയിലെ ബഹാദുര്‍ഗട്ട് സ്വദേശിയാണെങ്കിലും മിക്കപ്പോഴും താമസം നജാഫ്ഘട്ടിലാണെന്ന് പോലീസ് പറയുന്നു.
ഗുണ്ടാകുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയമുണ്ട്. കൊടുംക്രിമിനലുകളെന്ന് സംശയിക്കുന്ന രണ്ടു പേരാണ് ഇദ്ദേഹത്തെ വെടിവച്ചതെന്ന് കരുതുന്നു. എന്നാല്‍ ഈ ഗുണ്ടാസംഘങ്ങളുമായി മോഹിതിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും ദ്വാരക ഡെപ്യൂട്ടി കമ്മീഷണര്‍ ആന്റോ അല്‍ഫോന്‍സെ പറഞ്ഞു.
മോഹിതിനെതിരെ ഇതുവരെ ക്രിമിനല്‍ കേസുകള്‍ ഒന്നും തന്നെയില്ലെന്നും പോലീസ് അറിയിച്ചു. ഒരു ഫോട്ടോഷോപ്പ് കടയില്‍ സംസാരിച്ചിരിക്കുമ്പോഴാണ് മോഹിതിനെതിരെ ആക്രമണമുണ്ടായത്. കൊലയാളികള്‍ ഏഴു തവണ അദ്ദേഹത്തിനെതിരെ വെടിയുതിര്‍ത്തു. ആക്രമണത്തിനു ശേഷം മൂന്നു പേര്‍ ഓടിരക്ഷപ്പെട്ടു. രണ്ടു പേര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. സിസിടിവിയില്‍ നിന്ന് ഇവരുടെ ദൃശ്യങ്ങള്‍ വീണ്ടെടുത്ത് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.
from mangalam.com http://bit.ly/2HIInk8
via IFTTT
No comments:
Post a Comment