പാറ്റ്‌ന: ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ മോഡി സ്തുതിയില്‍ അതൃപ്തി പരസ്യമാക്കി എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.യുവിന്റെ നേതാവും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പ്രഗ്യാ സിംഗ് ഠാക്കൂര്‍ ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിശേഷിപ്പിക്കുകയും ഗാന്ധി വധത്തെ ന്യായീകരിക്കുകയും ചെയ്തിരുന്നു. പ്രഗ്യാ സിംഗ് ഠാക്കൂറിനെ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കണമെന്ന് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. ഇത്തരം പ്രസ്താവനകളോട് ജെ.ഡി.എസിന് യോജിക്കാനാകില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
ബീഹാര്‍ രാജ്ഭവന് സമീപത്തെ സ്‌കൂളില്‍ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നിതീഷ് കുമാര്‍. പാറ്റ്‌ന സാഹിബ് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടറാണ് നിതീഷ് കുമാര്‍. ബി.ജെ.പിയില്‍ നിന്ന് വിമത ശബ്ദമുയര്‍ത്തി പുറത്തുവന്ന ശത്രുഘ്‌നന്‍ സിന്‍ഹയും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും തമ്മിലാണ് ഇവിടെ മത്സരം. പ്രഗ്യാ സിംഗിനെ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കണോ എന്ന ചോദ്യത്തിന് പുറത്താക്കണമെന്നായിരുന്നു നിതീഷ് കുമാറിന്റെ മറുപടി. എന്നാല്‍ അതൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. !
മധ്യപ്രദേശില്‍ നടത്തിയ റോഡ് ഷോയ്ക്കിടെയാണ് മാലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായിരുന്ന പ്രഗ്യാ സിംഗ് ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിശേഷിപ്പിച്ചത്. ഗോഡ്‌സെ എക്കാലവും രാജ്യസ്‌നേഹിയാണ്. അദ്ദേഹത്തെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ക്ക് ജനം തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കുമെന്നും പ്രഗ്യാ സിംഗ് പറഞ്ഞിരുന്നു. രാജ്യത്തെ ആദ്യത്തെ തീവ്രവാദി ഹിന്ദു ആണെന്നും അത് ഗോഡ്‌സെ ആണെന്നുമുള്ള നടന്‍ കമല്‍ഹാസന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായിരുന്നു പ്രഗ്യാ സിംഗിന്റെ പ്രസ്താവന.
ഗോഡ്‌സെ സ്തുതി വിവാദമായതോടെ ബി.ജെ.പി പ്രഗ്യാ സിംഗിനെ തള്ളിപ്പറയുകയും അവര്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പ്രഗ്യയുടേത് മാപ്പര്‍ഹിക്കാത്ത പ്രസ്താവനയാണെന്നായിരുന്നു പ്രധാനമന്ത്രി മോഡിയുടെ നിലപാട്.
from mangalam.com http://bit.ly/2VOLgKc
via IFTTT
No comments:
Post a Comment