ഇമ്രാന്‍ ഖാനും മോദി ആരാധകനാണെന്ന് കരുതുന്നു; പറയേണ്ടത് ഖാന്‍ തന്നെ - രാജ്‌നാഥ് സിങ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 14, 2019

ഇമ്രാന്‍ ഖാനും മോദി ആരാധകനാണെന്ന് കരുതുന്നു; പറയേണ്ടത് ഖാന്‍ തന്നെ - രാജ്‌നാഥ് സിങ്

ന്യൂഡൽഹി: പാക് മണ്ണിൽനിന്ന് തീവ്രവാദം തുടച്ചുനീക്കാൻ ആ രാജ്യം ആത്മാർഥമായ പരിശ്രമം നടത്തിയാൽ ഇന്ത്യ എല്ലാ പിന്തുണയും നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയ്ക്കും പാകിസ്താനും ഇടയിൽ സമാധാനം കൊണ്ടുവരുന്നതിന് വീണ്ടും ബിജെപി വീണ്ടും അധികാരത്തിൽ വരുന്നതാവും നല്ലതെന്ന ഇമ്രാൻ ഖാന്റെ പരാമർശത്തോട് പ്രതികരിക്കവെയാണ് സിങ് ഇക്കാര്യം പറഞ്ഞത്. അദ്ദേഹവും മോദി ആരാധകനാണെന്നാണ് പ്രസ്താവന വ്യക്തമാക്കുന്നതെന്നും എന്നാൽഅക്കാര്യം പറയേണ്ടത് ഇമ്രാൻ ഖാൻ തന്നെയാണെന്നും പി.ടി.ഐ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ രാജ്നാഥ് പറഞ്ഞു. മോദി വീണ്ടും അധികാരത്തിൽ എത്തിയശേഷം ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനാണ് ഖാൻ ആഗ്രഹിക്കുന്നതെങ്കിൽ തീവ്രവാദത്തിനെതിരായ നീക്കങ്ങൾ ഉടൻ തുടങ്ങുകയാണ് അദ്ദേഹം ചെയ്യേണ്ടത്. പാക് മണ്ണിൽ തീവ്രവാദ പ്രവർത്തനങ്ങൾ ഒരു തരത്തിലും അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കണം. പാക് മണ്ണിൽനിന്ന് തീവ്രവാദം പൂർണമായും തുടച്ചുനീക്കുമെന്നും പ്രഖ്യാപിക്കണം. അതിന് ഇന്ത്യയുടെ സഹായം വേണമെങ്കിൽ ഖാന് അഭ്യർഥിക്കാം. പാകിസ്താനിൽനിന്ന് വരുന്ന ഇത്തരം പ്രസ്താവനകൾ ഇമ്രാൻ ഖാനും മോദിയുടെ ആരാധകനാണെന്നും ഇന്ത്യയുമായി നല്ല ബന്ധമുണ്ടാക്കാൻ ആഗ്രഹിക്കുന്നുവെന്നും വിശ്വസിക്കാൻ പര്യാപ്തമാണ്. അവരെ സഹായിക്കാൻ ഇന്ത്യ സന്നദ്ധമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. ഏപ്രിൽ പത്തിന് ഇസ്ലാമാബാദിൽ വിദേശ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് മോദി വീണ്ടും അധികാരത്തിൽ എത്തുന്നതാണ് ഇന്ത്യ - പാക് ബന്ധം മെച്ചപ്പെടുത്താൻ നല്ലതെന്ന തരത്തിലുള്ള പ്രസ്താവന ഇമ്രാൻ ഖാൻ നടത്തിയത്. ഒന്നാംഘട്ട തിരഞ്ഞെടുപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു പരാമർശം. ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് കേന്ദ്രമന്ത്രി മറുപടി നൽകിയത്. അതിനിടെ, ബാലാകോട്ട് വ്യോമാക്രമണത്തിൽ എത്ര ഭീകരരെ വധിക്കാൻ കഴിഞ്ഞുവെന്നചോദ്യമുന്നയിക്കുന്നതിൽനിന്ന് കോൺഗ്രസ് വിട്ടുനിൽക്കണമായിരുന്നുവെന്ന് രാജ്നാഥ് അഭിപ്രായപ്പെട്ടു. 170 ലേറെപ്പേർ കൊല്ലപ്പെട്ടുവെന്നാണ് വിദേശ മാധ്യമ പ്രവർത്തകർ പോലും പറയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തീവ്രവാദ വിരുദ്ധ നീക്കമായിരുന്നു അതെന്നും ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള നീക്കമുണ്ടാകുന്നതെന്നും രാജ്നാഥ് സിങ് അവകാശപ്പെട്ടു. Content Highlights:Imran Khan is really a Modi fan, Rajnath Singh


from mathrubhumi.latestnews.rssfeed http://bit.ly/2VCC9w6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages