അമ്മയുടെ അവിഹിത ബന്ധം കണ്ടുപിടിച്ച എട്ടുവയസ്സുകാരിക്ക് ക്രൂരമര്‍ദ്ദനം; ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷവും മര്‍ദ്ദനം; തടയാന്‍ ചെന്ന അച്ഛനെ തള്ളിവീഴ്ത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 27, 2019

അമ്മയുടെ അവിഹിത ബന്ധം കണ്ടുപിടിച്ച എട്ടുവയസ്സുകാരിക്ക് ക്രൂരമര്‍ദ്ദനം; ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷവും മര്‍ദ്ദനം; തടയാന്‍ ചെന്ന അച്ഛനെ തള്ളിവീഴ്ത്തി

ഇടുക്കി: അമ്മയുടെ അവിഹിത ബന്ധം കണ്ടുപിടിച്ചതിന്റെ പേരില്‍ അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ എട്ടുവയസ്സുകാരിക്ക് അമ്മയില്‍ നിന്നും മര്‍ദ്ദനം. കുട്ടിക്ക് മര്‍ദ്ദനമേറ്റതിന്റെ പേരില്‍ ഈ മാസം 12ന് നല്‍കിയ പരാതിയില്‍ അമ്മയുടെ കാമുകനേയും അമ്മയേയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. റിമാന്‍ഡിലായിരുന്ന അമ്മ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയാണ് കുട്ടിയെ വീണ്ടും മര്‍ദ്ദിച്ചത്. ഉപ്പുതറയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടിയിപ്പോള്‍.

കുട്ടിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് തല ഭിത്തിയില്‍ ഇടിപ്പിച്ചതായും മുടിയില്‍ പിടിച്ച് വലിച്ചിഴച്ചതായും ചവിട്ടി വീഴ്ത്തിയതായും പരാതിയില്‍ പറയുന്നു. മര്‍ദ്ദനം തടയാന്‍ ചെന്ന കുട്ടിയുടെ പിതാവിനെ തള്ളിവീഴ്ത്തി. വികലാംഗനാണ് ഇദ്ദേഹം. അലമാരയുടെ ഇടയില്‍ വീണു പോയ തനിക്ക് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

മര്‍ദ്ദനത്തില്‍ കുട്ടി ബോധരഹിതയായി വീണിരുന്നു. വീട്ടില്‍ നടന്ന ബഹളം കേട്ട് എത്തിയ അയല്‍ക്കാരാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയതെന്നും പിതാവ് പറയുന്നു.

അമ്മയും കാമുകനുമായുള്ള ബന്ധം കണ്ടുപിടിക്കുകയും വീട്ടില്‍ പറയുകയും ചെയ്യുമെന്ന് അറിയിച്ചതിനാണ് നേരത്തെ കുട്ടി മര്‍ദ്ദനത്തിന് ഇരയായത്. ഇക്കാര്യമറിഞ്ഞ അമ്മൂമ്മയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും പരാതി നല്‍കിയതും. കാമുകനെയാണ് പോലീസ് ആദ്യം അറസ്റ്റു ചെയ്തത്. പിന്നീട് അമ്മയെയും അറസ്റ്റു ചെയ്തു. റിമാന്‍ഡിലായിരുന്ന ഇവര്‍ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങി. തന്നെ ജയിലിലടച്ചതിന്റെ പേരിലായിരുന്നു കുട്ടിയുടെ നേര്‍ക്ക് വീണ്ടും അമ്മ മര്‍ദ്ദനം അഴിച്ചുവിട്ടത്.



from mangalam.com http://bit.ly/2W4GzMl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages