ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. കുല്‍ഗാമിലെ ഗോപാല്‍പുര പ്രദേശത്താണ് ഇന്ന് ഏറ്റുമുട്ടലുണ്ടായത്. ഇതില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. മേഖലയില്‍ വെടിവയ്പ്പ് തുടരുകയാണെന്ന് ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ പെട്ടവരാണ് മരിച്ച രണ്ടു ഭീകരരും ഭീകരസംഘടനയുടെ കമാന്‍ഡര്‍ ഷൗക്കത്ത് അഹമ്മദ് ദാര്‍ ആണ് മരിച്ച ഒരാള്‍. എന്നാല്‍ കൊല്ലപ്പെട്ട രണ്ടാമത്തെ ഭീകരനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടോ എന്നുള്ള സംശയത്തെത്തുടര്‍ന്ന് പോലീസും സുരക്ഷാ സേനയും തിരച്ചില്‍ നടത്തുകയാണ്.
ഭീകരരുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനാല്‍ സൈന്യം നടത്തിയ തിരച്ചിലിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ബിഎസ്എഫ്, 55 രാഷ്ട്രീയ റൈഫിള്‍സ്, പ്രത്യേക ദൗത്യസേന എന്നിവയുടെ സംയുക്ത നടപടിയിലാണ് ഭീകരരെ വധിച്ചത്.
from mangalam.com http://bit.ly/2Qi5ENW
via IFTTT
No comments:
Post a Comment