കേരളത്തില്‍ ഇടതുപക്ഷം വലിയ വിജയം നേടും ; എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളി കേരളാ മുഖ്യമന്ത്രി ; ശബരിമലയില്‍ നടന്നത് കുഴപ്പമുണ്ടാക്കാന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 20, 2019

കേരളത്തില്‍ ഇടതുപക്ഷം വലിയ വിജയം നേടും ; എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളി കേരളാ മുഖ്യമന്ത്രി ; ശബരിമലയില്‍ നടന്നത് കുഴപ്പമുണ്ടാക്കാന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം പ്രവചിച്ച എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളി കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷം കേരളത്തില്‍ വൻ വിജയം നേടുമെന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ലെന്നും എക്സിറ്റ് പോളുകൾ മിക്കപ്പോഴും തെറ്റിപ്പോയിട്ടുണ്ടെന്നും പറഞ്ഞു. ഒരു ഊഹത്തെപ്പറ്റി വേറെ ഊഹങ്ങൾ വച്ച് ചർച്ച നടത്തേണ്ടതില്ലെന്നും ഏതായാലും ഫലം വരട്ടെ കാണാമെന്നും പിണറായി പറഞ്ഞു.

കേരളത്തിൽ ഇടതുപക്ഷം വലിയ വിജയം നേടുമെന്ന് അദ്ദേഹം ആവർത്തിച്ചു. മുമ്പ് പറഞ്ഞ അഭിപ്രായത്തിൽ തന്നെ താന്‍ ഇപ്പോഴും ഉറച്ചു നിൽക്കുകയാണെന്നും ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. ശബരിമലയിൽ പാടില്ലാത്തത് സംഭവിപ്പിച്ചത് ആരാണെന്ന് എല്ലാവർക്കും അറിയാം. സമരം ശബരിമലയെ സംരക്ഷിക്കാനായിരുന്നില്ലെന്നും ചില ആൾക്കാരെ ആക്രമിക്കാൻ വേണ്ടി മാത്രം സംഘടിപ്പിച്ചതായിരുന്നെന്നും അതിന് നേതൃത്വം നൽകിയ ഒരു മഹതി തന്നെ പറഞ്ഞുകഴിഞ്ഞു.

സർക്കാർ ശ്രമിക്കുന്നത് ശബരിമലയെ സംരക്ഷിക്കാനാണ്. ശബരിമലയുടെ വികസനത്തിനായി ചീഫ് സെക്രട്ടറി നേതൃത്വം നൽകുന്ന ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടുത്ത സീസണിൽ ഇതേവരെയുള്ള ശബരിമല ആകില്ലെന്നും കൂടുതൽ ഉയർന്ന സൗകര്യമുള്ള ശബരമല ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശ സന്ദർശനം കഴിഞ്ഞുള്ള വാർത്താസമ്മേളനത്തിലായിരുന്നു പിണറായി ഇക്കാര്യം പറഞ്ഞത്.

കേരളത്തില്‍ ഇടതുപക്ഷം വന്‍ വിജയം നേടും കേന്ദ്രത്തിലെ കാര്യം അറിയാൻ 23 വരെ കാത്തിരിക്കാം. എക്സിറ്റ് പോളുകൾ മിക്കപ്പോഴും തെറ്റിയിട്ടുണ്ട്. 2004ൽ എൻഡിഎ വരും എന്നായിരുന്നു മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചത്. പക്ഷേ വന്നത് യുപിഎ സർക്കാരായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



from mangalam.com http://bit.ly/2WcDGIx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages