ബല്ലിയ: പ്രതിപക്ഷ കക്ഷികൾ അധികാരത്തിലെത്തിയാൽ അതിർത്തിയിലെ കല്ലേറുകാർക്കും നക്സലുകൾക്കും നിർബാധം അഴിഞ്ഞാടാനുള്ള ലൈസൻസ് കിട്ടുമെന്ന് പ്രധാനമന്ത്രി മോദി. അധികാരത്തിലെത്തിയാൽ കോൺഗ്രസും ആർജെഡിയും ചേർന്ന് ഇന്ത്യയെ ഇന്ത്യയെ ഇരുട്ടിലേയ്ക്ക് നയിക്കും. ബിജെപി നയിക്കുന്ന എൻഡിഎയ്ക്കു മാത്രമേ രാജ്യത്തെ വെളിച്ചത്തിലേയ്ക്ക് നയിക്കാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ ബല്ലിയയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പേരിൽ അനധികൃതമായ സമ്പാദ്യമുള്ളതായി തെളിയിക്കാൻ പ്രതിപക്ഷത്തെ മോദി വെല്ലുവിളിച്ചു. തന്റെ പേരിൽ ഏതെങ്കിലും വിധത്തിലുള്ള ബിനാമി സമ്പത്തുണ്ടെന്ന് തെളിയിക്കാൻ അങ്ങേയറ്റം കളങ്കിതരായ പ്രതിപക്ഷ കക്ഷികളെ വെല്ലുവിളിക്കുന്നതായി മോദി പറഞ്ഞു. തന്റെ പേരിൽ ഏതെങ്കിലും തരത്തിലുള്ള വസ്തുവകകളോ കെട്ടിടങ്ങളോ ഷോപ്പിങ് കോംപ്ലക്സുകളോ ഉണ്ടെന്ന് തെളിയിക്കാനാകുമെങ്കിൽ തെളിയിക്ക്. വിദേശ ബാങ്കുകളിൽ പണമോ വിദേശത്ത് വസ്തുകവകകളോ ആഢംബര വാഹനമോ ഉണ്ടെന്ന് തെളിയിക്കാമെങ്കിൽ തെളിയിക്ക്- മോദി പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. താൻ വരുന്നത് ഏറ്റവും പിന്നാക്കം നിൽക്കുന്ന ഒരു സമുദായത്തിൽനിന്നാണെന്ന് മോദി പറഞ്ഞു. രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകുക എന്നതു മാത്രമാണ് തന്റെ ലക്ഷ്യം. എന്നാൽ തന്റെമേൽ അധിക്ഷേപങ്ങൾ ചൊരിയുകയാണ് പ്രതിപക്ഷത്തുള്ള ദുഷിച്ച കക്ഷികൾ. സ്വന്തമായി ബംഗ്ലാവുകൾ പണിയുകയും സ്വന്തക്കാർക്കായി വസ്തുവകകൾ വാങ്ങിക്കൂട്ടുകയുമാണ് ഇവർ ചെയ്യുന്നതെന്നും മോദി ആരോപിച്ചു. സമാജ് വാദി, ബഹുജൻ സമാജ് വാദി പാർട്ടികൾക്കെതിരെയും മോദി ആഞ്ഞടിച്ചു. വോട്ട് നേടാൻ ജാതി രാഷ്ട്രീയമാണ് പ്രതിപക്ഷ കക്ഷികൾ മുന്നോട്ടുവെക്കുന്നതെന്ന് മോദി ആരോപിച്ചു. മായാവതിയും അഖിലേഷ് യാദവും മുഖ്യമന്ത്രിയായിരുന്നതിനേക്കാൾ കൂടുതൽ കാലം താൻ മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും മറ്റുള്ളവർക്കുവേണ്ടി പ്രചാരണം നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഒരിക്കലും ജാതി പറഞ്ഞ് വോട്ട് പിടിക്കാൻ ശ്രമിച്ചിട്ടില്ലെന്നും മോദി വ്യക്തമാക്കി. Content Highlights:Congress, RJD, India into darkness, PM Modi
from mathrubhumi.latestnews.rssfeed http://bit.ly/2Hr99xv
via
IFTTT
No comments:
Post a Comment