രാജ്യം ഭിന്നിപ്പിക്കപ്പെടുമെന്ന് മുറവിളി കൂട്ടിയവര്‍ക്കെതിരെ നിങ്ങള്‍ നിലയുറപ്പിച്ചു: ഫലമറിയാന്‍ കാത്തുനില്‍ക്കാതെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് സ്മൃതി ഇറാനി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 22, 2019

രാജ്യം ഭിന്നിപ്പിക്കപ്പെടുമെന്ന് മുറവിളി കൂട്ടിയവര്‍ക്കെതിരെ നിങ്ങള്‍ നിലയുറപ്പിച്ചു: ഫലമറിയാന്‍ കാത്തുനില്‍ക്കാതെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് സ്മൃതി ഇറാനി

ന്യൂഡല്‍ഹി: എന്‍ഡിഎ സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കിയ ജനങ്ങളോട് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കയെയാണ് സ്മൃതി ഇറാനി ട്വിറ്ററിലൂടെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ചിരിക്കുന്നത്.

രാജ്യം ഭിന്നിപ്പിക്കപ്പെടുമെന്ന് മുറവിളി കൂട്ടിയ ആള്‍ക്കാര്‍ക്കെതിരെ ശക്തമായി നിലയുറപ്പിച്ച, ഇന്ത്യയെ കുറിച്ചും രാജ്യത്തിന്റെ ഭാവിയെക്കുറിച്ചും വ്യക്തമായ ധാരണ പുലര്‍ത്തിയ എല്ലാ പൗരന്മാര്‍ക്കും തന്റെ ഹൃദയപൂര്‍വമായ നന്ദി അറിയിക്കുമെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ അഞ്ച് കൊല്ലം പ്രധാനമന്ത്രിയെ നിരന്തരമായി ആക്രമിക്കുകയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാനപരിപാടിയെന്ന് സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു. പ്രതിപക്ഷത്തിന്റെ അപമാനവും കുത്തുവാക്കുകളും സഹിക്കുകയായിരുന്നു നരേന്ദ്രമോഡിയെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.



from mangalam.com http://bit.ly/2WWFAdn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages