കൊച്ചി: കൊച്ചി നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയില്‍ മുതിര്‍ന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തിലേക്ക് എടുത്തുചാടിയതിനു പിന്നില്‍ ആശുപത്രി വില്‍പ്പനയെന്ന സമ്മര്‍ദ്ദതന്ത്രം. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കുടിശിക സഹിതം കൊടുത്തുതീര്‍ക്കേണ്ട ബാധ്യത നേരിടുന്ന മാനേജ്‌മെന്റിന് ആശുപത്രി വില്‍പ്പന അല്ലാതെ മറ്റു മാര്‍ഗവുമില്ല. മാനേജ്‌മെന്റിന്റെ പിടിപ്പുകേടിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ ഈ ആശുപത്രിയില്‍ കണ്ണുവച്ച് ഒരു വൈദികന്‍ അടക്കമുള്ള മറ്റ് ആശുപത്രി ഉടമകളും രംഗത്തുണ്ട്.
ആശുപത്രിയെ വരുതിയിലാക്കാന്‍ എന്നും ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗം സീനിയര്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ സമരം അരങ്ങേറിയത്. ശമ്പളം നല്‍കാന്‍ കഴിയാത്ത ആശുപത്രി വില്‍പ്പിക്കുകയോ അല്ലെങ്കില്‍ അതിന്റെ പേരുപറഞ്ഞ് മുന്‍പേ കണ്ണുവച്ചിരിക്കുന്ന സഭയുടെ കീഴിലുള്ള പ്രമുഖ ആശുപത്രിയിലേക്ക് ചുവടുമാറ്റമോ ആണ് ഇവരുടെ ലക്ഷ്യം.
മാസം തോറും 40 ലക്ഷം രൂപ വരെ ശമ്പളം വാങ്ങൂന്ന ഈ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ സഭയുടെ കീഴില്‍ നിലവില്‍ ചാരിറ്റി മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന ഈ ആശുപത്രിയിലേക്ക് ചേക്കേറുന്നതോടെ താളംതെറ്റുന്നത് ആശുപത്രിയുടെ പ്രഖ്യാപിത നയമായിരിക്കും. ഇവര്‍ക്കുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ രോഗികളുടെ മേല്‍ കഴുത്തറുപ്പന്‍ ബില്‍ അടിച്ചേല്‍പ്പിക്കേണ്ടിവരുമെന്നതില്‍ സംശയമില്ല. സേവനം മാതൃകയാക്കിയ ഈ ആശുപത്രിയും കോര്‍പറേറ്റ് ഇടമായി മാറും. ഈ ഗൂഢസംഘത്തിന്റെ ആവശ്യവും അതുതന്നെയാണ്. ഇന്ന് എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രികളെ രോഗികളെ പിഴിയുന്നതില്‍ നിന്ന് ഒരു പരിധിവരെ തടഞ്ഞുനിര്‍ത്തുന്നത് സഭയുടെ ഈ ആശുപത്രിയുടെ സാന്നിധ്യമാണ്.
സഭയുടെ ആശുപത്രിയിലേക്ക് ഈ സ്വകാര്യ ആശുപത്രി കൂട്ടിച്ചേര്‍ക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതും സമരത്തിന് നേതൃത്വം നല്‍കുന്ന ഈ ഡോക്ടര്‍മാര്‍ തന്നെയാണ്. പകരമായി ഇവരെ സഭയുടെ ആശുപത്രിയില്‍ എടുക്കും. ഇവര്‍ക്കായി ഇതിനകം തന്നെ സഭാ ആശുപത്രിയില്‍ കാബിനുകള്‍ പണിതുതുടങ്ങിയെന്നാണ് കേള്‍ക്കുന്നത്. രാത്രിയും പകലും തിരക്കിട്ട പണികളാണ് നടക്കുന്നത്. മറ്റുപല ഗ്രൂപ്പുകളും ഈ ആശുപത്രി വാങ്ങാന്‍ മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും ഗ്രൂപ്പുകളികളുടെ മധ്യസ്ഥരായ ഈ ഡോക്ടര്‍മാരെയും ജീവനക്കാരെയും എടുക്കാന്‍ അവര്‍ക്ക് താല്‍പര്യമില്ല.
സാമ്പത്തികമായി തകര്‍ന്ന സ്വകാര്യ ആശുപത്രി ഏറ്റെടുക്കാനും സഭയുടെ ആശുപത്രിയുടെ ചുക്കാന്‍ പിടിക്കുന്ന വൈദികന് താല്‍പര്യവുമുണ്ട്. സഭയുടെ ആശുപത്രിയില്‍ ആക്‌സിഡന്റ് കേസുകളും മറ്റു അടിയന്തര സാഹചര്യങ്ങളും നേരിടാന്‍ സൗകര്യം കുറവാണെന്നും അതിനാല്‍ പ്രധാന റോഡരുകില്‍ ഒരു ഇടംവേണമെന്നാണ് ഇദ്ദേഹം മറ്റ് സഭയില്‍ ബോധിപ്പിക്കുന്നത്. ഈ കച്ചവടത്തിന്റെ മറവില്‍ കോടികളുടെ കമ്മീഷനിലാണ് വൈദികന്റെ കണ്ണെന്നും ആ ആശുപത്രി അദ്ദേഹത്തിന്റെ സ്വന്തം പേരിലായാല്‍ പോലും അത്ഭുതപ്പെടാനില്ലെന്നുമാണ് ഇദ്ദേഹത്തെ വ്യക്തിപരമായി അറിയാവുന്ന വൈദികര്‍ പറയുന്നത്.
ഭൂമികുംഭകോണത്തില്‍ നട്ടംതിരിയുന്ന സഭയുടെ തലയിലേക്ക് ആശുപത്രി ഇടപാടിലൂടെ കോടികളുടെ വലിയൊരു ബാധ്യത കെട്ടിവയ്ക്കപ്പെടും എന്നതില്‍ സംശയമില്ല. 300 കോടി രൂപയ്ക്ക് ആശുപത്രി കൈമാറാന്‍ പ്രാഥമിക ധാരണയുണ്ടായെങ്കിലും സഭയിലെ നിലവിലെ പ്രതിസന്ധികളെ തുടര്‍ന്ന് കച്ചവടം നീണ്ടുപോകുകയാണ്. സഭ നടത്തേണ്ടത് ആതുരസേവനമാണെന്നും മെഡിക്കല്‍ കച്ചവടമല്ലെന്നുമായിരുന്നു മുന്‍പ് സഭയെ നയിച്ച ഇടയശ്രേഷ്ഠരുടെ നിലപാട്. ഇതില്‍ നിന്നും വ്യതിചലിച്ച് മെഡിക്കല്‍ കോളജ് സ്വപ്നവുമായി ഒരു വിഭാഗം ഇറങ്ങിത്തിരിച്ചതാണ് സഭയെ ഇപ്പോള്‍ പ്രതിസന്ധിയിലാക്കിയ ഭൂമികുംഭകോണത്തില്‍ എത്തിനില്‍ക്കുന്നതും.
from mangalam.com http://bit.ly/2DUKssd
via IFTTT
No comments:
Post a Comment