ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആഘോഷപൂര്‍വ്വം ആരംഭിച്ച മുംബൈ- ന്യുയോര്‍ക്ക് എയര്‍ ഇന്ത്യ സര്‍വീസ് അവസാനിപ്പിക്കുന്നു. യാത്രക്കാരുടെ കുറവാണ് നഷ്ടത്തിലായ സര്‍വീസ് നിര്‍ത്താന്‍ എയര്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്.
ന്യുയോര്‍ക്കിലെ ജോണ്‍ എഫ്.കെന്നഡി വിമാനത്താവളത്തിലേക്കുള്ള സര്‍വീസാണ് അവസാനിപ്പിക്കുന്നത്. ആഴ്ചയില്‍ മൂന്നു സര്‍വീസുകളാണ് നടത്തിവന്നിരുന്നത്. ഫെബ്രുവരിയില്‍ പാകിസ്താന്‍ വ്യോമപാത അടച്ചതോടെ സര്‍വീസ് താത്ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ജൂണില്‍ സര്‍വീസ് പുനരാരംഭിക്കാനിരിക്കേയാണ് നിര്‍ത്തലാക്കാന്‍ തീരുമാനം. എന്നാല്‍ നെവാകിലേക്കുള്ള നേരിട്ടുള്ള സര്‍വീസ് തുടരുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
from mangalam.com http://bit.ly/2HF6uAk
via IFTTT
No comments:
Post a Comment