ജനവിധിയോടു ചേർന്ന് സമീപകാല എക്സിറ്റ് പോൾ പ്രവചനങ്ങൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 20, 2019

ജനവിധിയോടു ചേർന്ന് സമീപകാല എക്സിറ്റ് പോൾ പ്രവചനങ്ങൾ

സമീപകാല തിരഞ്ഞെടുപ്പുകളിലെ എക്സിറ്റ് പോൾ പ്രവചനങ്ങൾ കൂടുതലും അന്തിമ ജനവിധിയോട് ചേർന്നുനിൽക്കുന്നവയായിരുന്നു. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ ഏറ്റവും അവസാനം നടന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം എന്നീ നിയമസഭാ തിരഞ്ഞെടുപ്പുകളിലും മിക്ക എക്സിറ്റ് പോൾ ഫലങ്ങളും ജനവിധിയോടു ചേർന്നുനിൽക്കുന്നവയായിരുന്നു. 1980-നും 2019-നും ഇടയിൽ ലോക്സഭകളിലേക്ക് 79 അഭിപ്രായസർവേകളും 54 എക്സിറ്റ് പോളുകളും നടന്നിട്ടുണ്ട്. നിയമസഭകളിലേക്ക് 307-ഉം ലോക്സഭകളിലേക്ക് 393-ഉം. ആകെ 833. ഇവയിൽ കൃത്യമായ പ്രവചനം ഉണ്ടായത് 75 ശതമാനം. അഭിപ്രായസർവേകൾ 71 ശതമാനം കൃത്യമായി ഫലം പറഞ്ഞപ്പോൾ എക്സിറ്റ് പോളുകൾ 84 ശതമാനം ഫലം കൃത്യമായി പറഞ്ഞു. എക്സിറ്റ് പോളുകൾ വിജയികളെ പ്രവചിച്ചതിൽ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ 75 ശതമാനം ശരിയായപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ 97 ശതമാനം പ്രവചനം ശരിയായി. 2014 ലോക്സഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ പ്രവചനങ്ങൾ സി.എൻ.എൻ-ഐ.ബി.എൻ എൻ.ഡി.എ: 270-282 (ബി.ജെ.പി ഒറ്റയ്ക്ക് 230-242) യു.പി.എ: 92-102 (കോൺഗ്രസ് ഒറ്റയ്ക്ക് 78-82) ടൈംസ് നൗ -ഒ.ആർ.ജി. എൻ.ഡി.എ: 249 യു.പി.എ: 148 ഹെഡ് ലൈൻസ് ടുഡെ എൻ.ഡി.എ: 272 യു.പി.എ: 115 മറ്റ് പാർട്ടികൾ: 156 ഇന്ത്യ ടി.വി -സീ വോട്ടർ എൻ.ഡി.എ: 289 യു.പി.എ : 101 ന്യൂസ് 24 ചാണക്യ എൻ.ഡി.എ: 340 (ബി.ജെ.പി. ഒറ്റയ്ക്ക് :291) യു.പി.എ: 70 (കോൺഗ്രസ് ഒറ്റയ്ക്ക് 67) 2014-ലെ കക്ഷിനില ഫലം വന്നപ്പോൾ എൻ.ഡി.എ: 339 (ബി.ജെ.പി ഒറ്റയ്ക്ക് 282) യു.പി.എ: 58 (കോൺഗ്രസ് ഒറ്റയ്ക്ക് 44) 2018 ഡിസംബർ അവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ എക്സിറ്റ് പോൾ ഫലങ്ങളും മിക്കവാറും ചാനലുകളുടേതും കൃത്യമായിരുന്നു. കേവലഭൂരിപക്ഷത്തിന് 116 സീറ്റ് വേണ്ട മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് ഇന്ത്യ ടുഡേ (104-122), സീ വോട്ടർ (110-126), ചാണക്യ (125) എന്നിവർ പ്രവചിച്ചു. റിപ്പബ്ലിക് ടി.വി., ന്യൂസ് നേഷൻ എന്നിവർ ഇഞ്ചോടിഞ്ച് ഫലം പറഞ്ഞെങ്കിലും മുൻതൂക്കം ബി.ജെ.പി.ക്ക് നൽകി. ഫലം വന്നപ്പോൾ 114 സീറ്റ് നേടിയ കോൺഗ്രസ് സർക്കാരുണ്ടാക്കി. കേവലഭൂരിപക്ഷത്തിന് 100 സീറ്റ് വേണ്ട രാജസ്ഥാനിൽ കോൺഗ്രസ് ഭരണം പിടിക്കുമെന്ന് ടൈംസ് നൗ (105), ഇന്ത്യ ടുഡേ (118-141), സീവോട്ടർ (99-103), ഇന്ത്യ ടി.വി. (100-110) എന്നിവർ പറഞ്ഞു. സീറ്റുകളും ഏതാണ്ട് അടുത്തുവന്നു. ഭരണമാറ്റം പറഞ്ഞെങ്കിലും സീവോട്ടർ (137), ചാണക്യ (123) എന്നിവർ കോൺഗ്രസ്സിന് പ്രവചിച്ച സീറ്റുകൾ കൂടിപ്പോയി. ബി.ജെ.പി.ക്ക് 103-ഉം കോൺഗ്രസ്സിന് 101-ഉം സീറ്റ് പ്രവചിച്ചെങ്കിലും റിപ്പബ്ലിക്ക് ടി.വി. ബി.ജെ.പി.ക്ക് നൽകിയ മുൻതൂക്കം തെറ്റിപ്പോയി. ഫലം വന്നപ്പോൾ 99 സീറ്റ് നേടിയ കോൺഗ്രസ് സർക്കാർ ഉണ്ടാക്കി. കേവല ഭൂരിപക്ഷത്തിന് 46 സീറ്റ് വേണ്ട ഛത്തീസ്ഗഢിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് ഇന്ത്യ ടുഡേ (55-65), സീവോട്ടർ (42-50), ന്യൂസ് നേഷൻ (40-44) ചാണക്യ(50) എന്നിവർ പ്രവചിച്ചു. ഫലം വന്നപ്പോൾ 68 സീറ്റോടെ കോൺഗ്രസ് തൂത്തുവാരി. കേവലഭൂരിപക്ഷത്തിന് 60 സീറ്റ് വേണ്ട തെലങ്കാനയിൽ ടി.ആർ.എസ്. വീണ്ടും അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ(66), ഇന്ത്യടുഡേ (79-91), റിപ്പബ്ലിക് ടി.വി. (50-65), സീവോട്ടർ (48-60), ഇന്ത്യ ടി.വി. (62-70) എന്നിങ്ങനെ സർവേ നടത്തിയ എല്ലാവരും പ്രവചിച്ചു. ഫലം വന്നപ്പോൾ 88 സീറ്റോടെ ടി.ആർ.എസ്. വീണ്ടും അധികാരത്തിലെത്തി. കേവലഭൂരിപക്ഷത്തിന് 21 സീറ്റ് വേണ്ട മിസോറമിൽ എം.എൻ.എഫ്. അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ (18), ഇന്ത്യാ ടുഡേ (16-22), സീവോട്ടർ (16-20) എന്നിവർ പ്രവചിച്ചു. പ്രവചനങ്ങൾക്കപ്പുറം 26 സീറ്റ് നേടി എം.എൻ.എഫ്. അധികാരത്തിലെത്തി. Content Highlights:exit poll 2014 and nearest


from mathrubhumi.latestnews.rssfeed http://bit.ly/2HpZ0lM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages