പ്രതിയെ ഉപദ്രവിക്കുന്നതു തടയാന്‍ ശ്രമിച്ച ഭാര്യക്കു നടുറോഡില്‍ ഹെഡ് കോണ്‍സ്റ്റബിളിന്റെ മര്‍ദനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 29, 2019

പ്രതിയെ ഉപദ്രവിക്കുന്നതു തടയാന്‍ ശ്രമിച്ച ഭാര്യക്കു നടുറോഡില്‍ ഹെഡ് കോണ്‍സ്റ്റബിളിന്റെ മര്‍ദനം

തിരുവനന്തപുരം: അയൽവാസിയായ സ്ത്രീയെ ഉപദ്രവിച്ച കേസിലെ പ്രതിയെ മർദിക്കുന്നതു തടയാൻ ശ്രമിച്ച ഭാര്യക്കു നേരേ നടുറോഡിൽ പോലീസിന്റെ ആക്രമണം. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ തിരുവല്ലം സ്റ്റുഡിയോ ജങ്ഷനിലായിരുന്നു സംഭവം. പരാതി ഉയർന്നതിനേ തുടർന്ന് പോലീസുകാരെ സസ്പെൻഡ് ചെയ്തു. സിവിൽ പോലീസ് ഓഫീസർമാരായ സൈമൺ, ഗോപിനാഥ് എന്നിവരെയാണ് സിറ്റി പോലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. പോലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ സംരക്ഷിക്കാൻ ഭാര്യ ശ്രമിക്കുന്നതിനിടെ നടന്ന കയ്യാങ്കളിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് നടപടി. പോലീസ് കസ്റ്റഡിയിലെടുത്ത പാച്ചല്ലൂർ സ്വദേശി അനീഷിനെ ചവിട്ടുന്നത് തടഞ്ഞ ഭാര്യയെ പോലീസ് ഉദ്യോഗസ്ഥൻ കാൽമുട്ടു മടക്കി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സ്ത്രീയെ ഉപദ്രവിച്ച തിരുവല്ലം പോലീസ് സ്റ്റേഷനിലെ ഹെഡ്കോൺസ്റ്റബിൾ സൈമണിനെതിരേ ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ആർ.പ്രതാപൻ നായർ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: തിരുവല്ലം പാച്ചല്ലൂർ വില്ലംചിറ സ്വദേശി അനീഷി(25)നെ ഞായറാഴ്ച വൈകീട്ടാണ് തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്തത്. അയൽപക്കത്തെ വീട്ടിലെ സ്ത്രീയെയും കുട്ടികളെയും ആക്രമിച്ചുവെന്നായിരുന്നു പരാതി. ഇതിനുപിന്നാലെ ഇയാളുടെ അമ്മയും ഭാര്യയും പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. എസ്.ഐ. അടക്കമുള്ള മറ്റ് ഉദ്യോഗസ്ഥർ പുറത്തേക്കുപോയ സമയത്ത് അനീഷ് പാറാവ്കാരനെ തള്ളിമാറ്റി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. പിന്നാലെ ഓടിയെത്തിയ പാറാവുകാരനും എച്ച്.സി.യും ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾ ഓടാതിരിക്കാനാണ് കാലിൽ ചവിട്ടിപ്പിടിച്ചതെന്നാണ് പോലീസിന്റെ ഭാഷ്യം. സ്റ്റുഡിയോ ജങ്ഷനിൽവെച്ച് റോഡിൽ കിടക്കുന്ന അനീഷിന്റെ കാലിൽ പോലീസുകാരൻ ചവിട്ടുന്നുണ്ട്. ഇത് തടയാൻ ശ്രമിച്ച യുവതിയെ ഇടിച്ചുതെറിപ്പിച്ചശേഷം വീണ്ടും പ്രതിയെ ചവിട്ടുന്ന ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. Content Highlights: Policemen Suspended for Beating Woman, Crime Scene Thiruvananthapuram, Woman Beaten By Policemen


from mathrubhumi.latestnews.rssfeed http://bit.ly/2XbROiv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages