കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യസൂത്രധാരനെന്ന് കരുതുന്ന അഭിഭാഷകന്‍ ബിജു ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) ഓഫീസില്‍ കീഴിടങ്ങി. വെള്ളിയാഴ്ച രാവിലെയാണ് കൊച്ചിയിലെ ഓഫീസില്‍ എത്തിയത്. കേസില്‍ ഇയാളുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് അന്വേഷണവുമായി സഹകരിക്കാനും ഡി.ആര്‍.ഐയ്ക്കു മുമ്പാകെ ഹാജരാകാനും തയ്യാറാണെന്ന് അറിയിച്ചത്.
പ്രതി കീഴടങ്ങിയാല്‍ അന്നു തന്നെ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കണമെന്നും ഡി.ആര്‍.ഐയുടെ അപേക്ഷ പരിഗണിച്ച ശേഷം മാത്രമായിരിക്കണം പ്രതിയുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് പരിഗണിക്കേണ്ടതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
മേയ്13ന് ദുബായില്‍ നിന്നും തിരുവനന്തപുരത്തെത്തിയ സുനില്‍കുമാര്‍, സെറീന ഷാജി എന്നിവരില്‍ നിന്ന് 817 കോടി രൂപ വിലമതിക്കുന്ന 25 കിലോഗ്രാം സ്വര്‍ണം പിടിച്ചത്. അഡ്വ.ബിജുവാണ് തങ്ങളെ സ്വര്‍ണക്കടത്തുകാര്‍ക്ക് പരിചയപ്പെടുത്തിയതെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു.
അതിനിടെ, സ്വര്‍ണം വാങ്ങിയിരുന്ന ജ്വല്ലറി കേന്ദ്രീകരിച്ച് ഡി.ആര്‍.ഐ അന്വേഷണം തുടരുകയാണ്. തിരുവനന്തപുരത്തെ പിപിഎം ചെയിന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമയായ മുഹമ്മദ് അലിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. മുഹമ്മദ് അലിയുടെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു.
മുഹമ്മദ് അലിയും ഷോറൂ മാനേജര്‍ ഹക്കീമും ഒളിവിലാണ്. മുഹമ്മദ് അലിയുടെ ദുബായിലുള്ള ജ്വല്ലറിയില്‍ നിന്നാണ് ഇവര്‍ സ്വര്‍ണം കേരളത്തിലേക്ക് കടത്തിയത്.
from mangalam.com http://bit.ly/2W5Y75Q
via IFTTT
No comments:
Post a Comment