ഈശ്വര്‍ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ നിര്‍മ്മിക്കാന്‍ ബി.ജെ.പിയുടെ സഹായം ആവശ്യമില്ലെന്ന് മമതാ ബാനര്‍ജി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 16, 2019

ഈശ്വര്‍ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ നിര്‍മ്മിക്കാന്‍ ബി.ജെ.പിയുടെ സഹായം ആവശ്യമില്ലെന്ന് മമതാ ബാനര്‍ജി

മന്ദിര്‍ബസാര്‍: ബംഗാളില്‍ ഈശ്വര്‍ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തതിനെച്ചൊല്ലി രാഷ്ട്രീയപ്പോര് കനക്കുന്നു. വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത് ബി.ജെ.പിയാണെന്ന് തൃണമുല്‍ കോണ്‍ഗ്രസും പിന്നില്‍ തൃണമുല്‍ ആണെന്ന് ബി.ജെ.പിയും പരസ്പരം ആരോപിച്ചു കഴിഞ്ഞു. ബംഗാളില്‍ ഏറെ വൈകാരിക ചര്‍ച്ചയായി മാറിയിരിക്കുകയാണ് വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്ത സംഭവം.

കൊല്‍ക്കത്ത കോളജില്‍ സ്ഥാപിച്ചിരുന്ന പ്രതിമ അമിത് ഷായുടെ റാലിയെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് തകര്‍ക്കപ്പെട്ടത്. പ്രതിമ നിന്നിരുന്നടിത്ത് തന്നെ വീണ്ടും സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വാഗ്ദാനം ചെയ്തിരുന്നു. അതേസമയം ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ സ്ഥാപിക്കാന്‍ ബി.ജെ.പിയുടെ പണം വേണ്ടന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമുല്‍ അധ്യക്ഷയുമായ മമതാ ബാനര്‍ജി പറഞ്ഞു.

വിദ്യാസാഗറിന്റെ പ്രതിമ നിര്‍മ്മിക്കാന്‍ ബി.ജെ.പിയുടെ പണം ആവശ്യമില്ല. അതിന് ബംഗാളിന് അതിനുള്ള ശേഷിയുണ്ടെന്നും മമത പറഞ്ഞു. പ്രതിമ തകര്‍ക്കുന്നത് അവര്‍ക്ക് ശീലമാണ്. ത്രിപുരയില്‍ അവര്‍ അതാണ് ചെയ്തത്. ബംഗാളിന്റെ 200 വര്‍ഷത്തെ പാരമ്പര്യത്തെ ബി.ജെ.പി തകര്‍ത്തു. ബി.ജെ.പിയെ പിന്തുണയ്ക്കുന്നവരെ പൊതുസമൂഹം സ്വീകരിക്കില്ലെന്നും മമത പറഞ്ഞു. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വ്യാജ വാര്‍ത്തകളൂം പച്ചക്കള്ളങ്ങളും പ്രചരിപ്പിച്ച് ബി.ജെ.പി കലാപത്തിന് ശ്രമിക്കുകയാണെന്നും മമത വിമര്‍ശിച്ചു.



from mangalam.com http://bit.ly/2Vt9ggE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages