വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്‍ഡിഎയ്‌ക്കൊപ്പം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 25, 2019

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്‍ഡിഎയ്‌ക്കൊപ്പം

ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി-അനുകൂല കക്ഷികൾ വ്യക്തമായ സ്വാധീനം പ്രകടിപ്പിച്ച തിരഞ്ഞെടുപ്പായിരുന്നു 2019 ലേത്. രാജ്യത്തൊട്ടാകെ അലയടിച്ച മോദി തരം​ഗം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും പ്രതിഫലിച്ചു.കോൺ​ഗ്രസിന്ആകെ മേഘാലയയിൽമാത്രമാണ് ഒരു സീറ്റ് നേടാനായത്. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ബിജെപി ഇന്ത്യ ഭരിക്കാൻ ഒരു വട്ടം കൂടിയൊരുങ്ങുമ്പോൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ഭരണകക്ഷി പ്രതിനിധികൾ ലോക്സഭയിലെത്തുന്നു. അരുണാചൽപ്രദേശ് അരുണാചൽവെസ്റ്റ്, അരുണാചൽ ഈസ്റ്റ് എന്നീ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽപ്രദേശ്, കോൺഗ്രസ്, ബി.ജെ.പി. എന്നിവർ തമ്മിലാണ് കടുത്ത മത്സരം നടന്നത്. അരുണാചൽ വെസ്റ്റിൽ ബി.ജെ.പിയുടെ സിറ്റിങ് എം.പി.കിരൺ റിജ്ജു, കോൺഗ്രസ് സ്ഥാനാർഥി നബാം തുകി, പി.പി.എ.സ്ഥാനാർഥി സുബു കെച്ചി എന്നിവർ തമ്മിൽ കടുത്ത മത്സരമാണ് നടന്നത്. കോൺഗ്രസിന്റെ ജെയിംസ് ലോവങ്ചാ വംഗ്ലറ്റ്, പി.പി.എ.സ്ഥാനാർഥി മോൺഗൽ യോംസോ, ബി.ജെ.പി.യുടെ തപീർ ഗാവു എന്നിവർ തമ്മിലാണ് അരുണാചൽ ഈസ്റ്റിൽ കടുത്ത മത്സരം നേരിട്ടത്. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അരുണാചൽ ഈസ്റ്റിൽ കോൺഗ്രസിന്റെ നിനോങ് എറിങ് ബി.ജെ.പി.യുടെ തപീർ ഗാവുവിനെതിരേ 12,489 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ച് ലോകസഭയിലേക്കെത്തിയത്. അരുണാചൽ വെസ്റ്റിൽ ബി.ജെ.പിയുടെ കിരൺ റിജ്ജുവായിരുന്നു കോൺഗ്രസ് സ്ഥാനാർഥിക്കെതിരേ വിജയിച്ച് ലോക്സഭയിലേക്കെത്തിയത്. 2019 ലെ തിരഞ്ഞെടുപ്പിൽ അരുണാചലിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളും ബിജെപി നേടി. കോൺ​ഗ്രസിൽ നിന്ന് അരുണാചൽ ഈസ്റ്റ് ബിജെപി പിടിച്ചെടുത്തു. അസാം പതിനാല് ലോക്സഭാ സീറ്റുകളാണ് അസമിലുള്ളത്. 2004 ലെ തിരഞ്ഞടുപ്പിൽ 1 സീറ്റിൽമാത്രം വിജയിച്ച ബി.ജെ.പി.2014ൽ കോൺഗ്രസിനെതിരേ ശക്തമായ പടയൊരുക്കം നടത്തി ഏഴ് സീറ്റുകളിൽ വിജയിക്കുകയായിരുന്നു. 2009 ൽ കോൺഗ്രസ് 7, ബി.ജെ.പി.4 സീറ്റുകളിലും വിജയിച്ചിരുന്നു. എന്നാൽ 2014 ൽ ബി.ജെ.പി. ഏഴും കോൺഗ്രസ് മൂന്നും സീറ്റുകളിലാണ് വിജയിച്ചത്. 2019 ലെ തിരഞ്ഞെടുപ്പിൽ ബിജെപി ഒമ്പതും കോൺ​ഗ്രസ് മൂന്നും പ്രാദേശിക പാർട്ടികൾ രണ്ടും സീറ്റുകൾ നേടി. മണിപ്പുർ മണിപ്പുരിലെ രണ്ട് ലോക്സഭാസീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇന്നർ മണിപ്പുരിൽ നിന്ന് ബി.ജെ.പി.സ്ഥാനാർഥിയായി ഹൗലിംഗ് ഷൊക്കോപാവും കോൺഗ്രസ് സീറ്റിൽ ഒനിയം നബാകിഷോറും ജെ.ഡി.യു.സ്ഥാനാർഥി തയ്ത്തുളും തമ്മിൽ ശക്തമായ പോരാട്ടമാണ് നടന്നത്. ഔട്ടർമണിപ്പുരിൽ ബി.ജെ.പി സ്ഥാനാർഥി ഷൊക്കാപാവ് ബെഞ്ചമിനും കോൺഗ്രസ് സ്ഥാനാർഥി കെ.ജെയിംസ് എന്നിവർ തമ്മിലാണ് കടുത്ത മത്സരം നേരിട്ടത്. കോൺ​ഗ്രസിൽ നിന്ന് ഇന്നർ മണിപ്പൂർ ബിജെപിയും ഔട്ടർ മണിപ്പുർ എൻപിഎഫും നേടി. മേഘാലയ മേഘാലയിൽ രണ്ട് ലോക്സഭാ സീറ്റിലേക്കുള്ള മത്സരമാണ് നടന്നത്. ഷില്ലോങിൽ നിന്ന് ബി.ജെ.പി.സീറ്റിൽ സാൻബോർ ഷുല്ലായ് കോൺഗ്രസിന്റെ സിറ്റിങ് എം.പി.വിൻസന്റ് എച്ച്.പാല, യുഡിപി സ്ഥാനാർഥി ജെമിനോ മൗത്തോ എന്നിവർ തമ്മിലാണ് കടുത്ത മത്സരം നടന്നത്. ടൂറയിൽ കോൺഗ്രസ് സ്ഥാനാർഥി മുകുൾ സാങ്മ, ബിജെപിയുടെ റിക്മാൻ ജി.മൊമിൻ എൻപിപി യുടെ അഗത സാങ്മ എന്നിവർ തമ്മിലാണ് മത്സരം നടന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രാദേശികപാർട്ടിയായ എൻ.പി.പി.യുടെ പി.എ.സാങ്മയായിരുന്നു പാർലമെന്റിലേക്കെത്തിയത്. 2019 ൽ കോൺ​ഗ്രസും എൻപിപിയും നിലവിലെ സീറ്റുകൾ നിലനിർത്തി. മിസോറാം മിസോറാമിലെ പ്രാദേശിക പാർട്ടിയും ഭരണപക്ഷവുമായ എം.എൻ.എഫും ബി.ജെ.പിയും തമ്മിലാണ് ഇത്തവണ കടുത്ത മത്സരം നടന്നത്.ബി.ജെ.പിയുടെ നിരുപം ചക്മയും മിസോ നാഷണൽഫ്രണ്ടിന്റെ സി. ലാൽറോസാംഗയും കോൺഗ്രസ് ,സോറം പീപ്പിൾസ് മൂവ്മെന്റ് പാർട്ടികളുടെ പിന്തുണയോടെ ലാൻഗിൻഗ്ലാവയും തമ്മിലായിരുന്നു മത്സരം.2009 ലും 2014 ലും കോൺഗ്രസ് സ്ഥാനാർഥിയായ സി.എൽ. റുവാലയാണ് മിസോറാമിനെ പ്രതിനിധീകരിച്ച് പാർലമെന്റിലേക്ക് എത്തിയത്. കോൺഗ്രസിൽ നിന്ന് മിസോറാം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നുബി.ജെ.പി. 2009 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 108,955 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു റുവാല ജയിച്ചത്. എന്നാൽ 2014 ലെ തിരഞ്ഞെടുപ്പിൽ റോബർട്ട് റോമാവിയാക്കെതിരേ 6,154 വോട്ടുകളായി ഭൂരിപക്ഷം കുറയുകയാണുണ്ടായത്. 2019 ൽ ഭൂരിപക്ഷം വർധിപ്പിക്കാനായില്ലെങ്കിലും എംഎൻഎഫിന്റെ സി. ലാൽറോസാംഗ വിജയിച്ചു. നാഗാലാൻഡ് നാഗാപീപ്പിൾസ് ഫ്രണ്ടിന് ദേശീയപാർട്ടികളെ പിന്തള്ളി ശക്തമായ സ്വാധീനമാണ് നാഗാലാൻഡിലുള്ളത്. 2004 മുതൽ 2014 വരെ നാഗാലാൻഡ് പീപ്പിൾസ് ഫ്രണ്ട് (എൻ.പി.എഫ്) ആണ് നാഗാലാൻഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നത്. എൻ.പി.പി.സ്ഥാനാർഥിയായി ഹയ്തുങ് തുങ്കോണും കോൺഗ്രസിന്റെ കെ.എൽ.ചിഷിയും തമ്മിലാണ് ഇത്തവണ കടുത്ത മത്സരം നടന്നത്. എന്നാൽ 2018 ലെ ഉപതിരഞ്ഞെടുപ്പിൽ നാഗാലാൻഡിലെ പ്രാദേശിക പാർട്ടിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി പുനർനാമകരണം ചെയ്ത് നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി ആയി മത്സരിച്ച് വിജയിക്കുകയായിരുന്നു. പാർട്ടി അധ്യക്ഷനായ ടോകിഹോ യെപ്തോമിയായിരുന്നു മത്സരത്തിൽ വിജയിച്ചത്. എന്നാൽ 2019 ലെ തിരഞ്ഞെടുപ്പിൽ എൻ.ഡി.പി.പി. ബിജെ.പിയുമായി സഖ്യമായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപി സഖ്യകക്ഷിയായ എൻഡിപിപി 2019 ലെ വിജയം നേടി. സിക്കിം നിയമസഭയിലും ലോക്സഭയിലും സിക്കിമിനെ നയിക്കുന്നത് സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്.ഡി.എഫ്.)പാർട്ടിയാണ്. ദേശീയപാർട്ടികളെ മാറ്റി നിർത്തുന്ന പ്രവണതയാണ് ലോക്സഭയിലും നിയമസഭയിലും സിക്കിം നടത്തുന്നത്. ഇത്തവണ ബി.ജെ.പി.യുടെ ലാടൻ ഷെറിങ് ഷെർപ,കോൺഗ്രസിന്റ ഭാരത് ബസന്ത്, എസ്.ഡി.എഫിന്റെ ഡി.ബി.കത്വാൾ എന്നിവർ തമ്മിലായിരുന്നു കടുത്ത മത്സരം.2009, 2014- സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് പാർട്ടി അംഗമായ പ്രേംദാസാണ് വിജയിച്ചത്. 1985 മുതൽ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടാണ് സിക്കിം ഭരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും എസ്ഡിഎഫിന് സിക്കിം നഷ്ടമാകുന്ന കാഴ്ചയാണ് 2019 ലെ തിരഞ്ഞെടുപ്പ് കണ്ടത്. പകരം എസ്കെഎം നേട്ടം കൈവരിച്ചു. ത്രിപുര രണ്ട് പാർലമെന്റ് മണ്ഡലങ്ങളാണ് ത്രിപുരയ്ക്കുള്ളത്- ത്രിപുര വെസ്റ്റ്, ത്രിപുര ഈസ്റ്റ്. സി.പി.എം ന് ശക്തമായ അടിയൊഴുക്കുള്ള ത്രിപുരയിൽ 1996 മുതൽ സി.പി.എം.സ്ഥാനാർഥികളാണ് ലോക്സഭയിലേക്കെത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇത്തവണ സി.പിഎമ്മിനെതിരേ ശക്തമായ മത്സരവുമായി എൻ.ഡി.എ രംഗത്തിറങ്ങി.സിറ്റിങ് എം.പി.മാരായ ജിതേന്ദ്ര ചൗധരി ത്രിപുര ഈസ്റ്റിൽ നിന്നും ശങ്കർ പ്രസാദ് ത്രിപുര വെസ്റ്റിൽ നിന്നും വീണ്ടും ജനവിധി തേടിയത്.ത്രിപുര വെസ്റ്റിൽ ശ്രീറിബാതി ത്രിപുര ബി.ജെ.പി സ്ഥാനാർഥിയായും സുബൽ ബൗമിക് കോൺഗ്രസ് സീറ്റിലും ജനവിധി തേടി. ത്രിപുര ഈസ്റ്റിൽ റിബാതി ത്രിപുര ബി.ജെ.പി.സ്ഥാനാർഥിയായും മഹാരാജ് കുമാരി പ്രഗ്യ കോൺഗ്രസ് സ്ഥാനാർഥിയായും ജനവിധി തേടി. മോദി പ്രഭാവത്തിൽ നിലവിലെ രണ്ട് ഇടതുപക്ഷ സീറ്റുകളും ബിജെപി നേടി. Content Highlights: Lok Sabha Election 2019,North East States, Election Results


from mathrubhumi.latestnews.rssfeed http://bit.ly/2M6EYRF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages