കെവിൻ താഴ്ന്ന ജാതിക്കാരനാണ് ഒപ്പം ജീവിക്കാൻ സമ്മതിക്കില്ലെന്ന് അച്ഛൻ പറഞ്ഞു ; വിസ്താരത്തിനിടെ നീനു പൊട്ടിക്കരഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 2, 2019

കെവിൻ താഴ്ന്ന ജാതിക്കാരനാണ് ഒപ്പം ജീവിക്കാൻ സമ്മതിക്കില്ലെന്ന് അച്ഛൻ പറഞ്ഞു ; വിസ്താരത്തിനിടെ നീനു പൊട്ടിക്കരഞ്ഞു

കോട്ടയം: തട്ടിക്കൊണ്ടു പോകുന്നതിന് ഒരു മണിക്കൂർ മുൻപ് വരെ കെവിനോട് ഫോണിൽ സംസാരിച്ചിരുന്നുവെന്നും കെവിൻ താഴ്ന്ന ജാതിക്കാരനാണ് ഒപ്പം ജീവിക്കാൻ സമ്മതിക്കില്ലെന്ന് അച്ഛൻ ചാക്കോ പറഞ്ഞതായി നീനു കോടതിയില്‍. കെവിന്‍ വധക്കേസില്‍ കൊലപാതകം നടന്നത് ദുരഭിമാനം മൂലമാണെന്ന മൊഴി നീനു കോടതിയിൽ ആവർത്തിച്ചു. കേസിലെ മുഖ്യ സാക്ഷിയായ നീനു വിസ്താരത്തിനിടെ കോടതിയില്‍ പൊട്ടിക്കരഞ്ഞു.

അച്ഛൻ ചാക്കോ, പ്രതി നിയാസ്, എസ് ഐ എം.എസ്. ഷിബു എന്നിവര്‍ക്കെതിരെയാണ് നീനുവിന്റെ മൊഴി. കെവിൻ മരിക്കാൻ കാരണം തന്റെ അച്ഛനും സഹോദരനുമാണ്. അതിനാൽ കെവിന്റെ അച്ഛനെയും അമ്മയേയും നോക്കാനുള്ള ഉത്തരവാദിത്വം ഉള്ളതിനാലാണ് കെവിന്റെ വീട്ടിൽ നിൽക്കുന്നത്. കെവിൻ താഴ്ന്ന ജാതിയാണെന്ന് അച്ഛൻ പലപ്പോഴും പറഞ്ഞിരുന്നു. കെവിനെ വിവാഹം കഴിച്ചാൽ അത് അഭിമാനത്തിന് കോട്ടം തട്ടും എന്ന് വിചാരിച്ചാണ് തട്ടികൊണ്ട് പോയത്. എസ് ഐ എം.എസ്. ഷിബു കെവിന്‍റെ കഴുത്തിൽ പിടിച്ച് തള്ളി.

അച്ഛന്‍ ചാക്കോയൊടൊപ്പം പോകാൻ ആവശ്യപ്പെട്ടുവെന്നും സമ്മതിക്കാതിരുന്നപ്പോൾ സ്വന്തം ഇഷ്ടപ്രകാരം പോകുന്നതാണെന്ന് എഴുതി വാങ്ങിക്കുകയും ചെയ്തു എന്ന് നീനു കോടതിയെ അറിയിച്ചു. രണ്ടാം പ്രതി നിയാസ് ഭീഷണിപ്പെടുത്തിയിരുന്നതായും നീനു പറഞ്ഞു. അനീഷിന്റെ വീട്ടില്‍ വെച്ച് ഒന്നിച്ച് ജീവിക്കാൻ അനുവദിക്കില്ല എന്നായിരുന്നു ഭീഷണി. കെവിനൊപ്പം ജീവിക്കാനാണ് താന്‍ വീട് വിട്ടിറങ്ങിയതെന്നും നീനു കോടതിയില്‍ പറഞ്ഞു.



from mangalam.com http://bit.ly/2VHsd3v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages