തിരുവനന്തപുരം: നരേന്ദ്ര മോഡിയെ പ്രശംസിച്ച എ.പി അബ്ദുള്ളക്കുട്ടിയോട് കെ.പി.സി.സി വിശദീകരണം തേടും. സംഭവം പ്രത്യേക സമിതി അന്വേഷിക്കുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. കണ്ണൂര്‍ ഡി.സി.സിയുടെ പരാതിയിലാണ് നടപടി. മുന്‍ എം.എല്‍.എ കൂടിയായ അബ്ദുള്ളക്കുട്ടി നരേന്ദ്ര മോഡിയെ പ്രശംസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു.
ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്റെ പരാജയം അന്വേഷിക്കാനും കെ.പി.സി.സി തീരുമാനിച്ചു. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കും. നല്ല വിജയ പ്രതീക്ഷ ഉണ്ടായിരുന്ന മണ്ഡലമാണ് ആലപ്പുഴ. അവിടെ പരാജയപ്പെടാനുണ്ടായ കാരണം അന്വേഷിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
കെ.പി.സി.സി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. ശബരിമല പ്രശ്‌നത്തില്‍ യു.ഡി.എഫിന്റെ നിലപാട് ജനങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിച്ചു എന്നതിന്റെ തെളിവാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം. അക്രമ രാഷ്ട്രീയം ഉയര്‍ത്തിക്കാണിച്ചതും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമായെന്നും മുല്ലപ്പള്ളി പറഞ്ഞു.
from mangalam.com http://bit.ly/2X6H3y8
via IFTTT
No comments:
Post a Comment