ന്യൂഡൽഹി: ആണാവായുധത്തെപ്പറ്റി നടത്തിയ പരാമർശത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻചിറ്റ്. രാജസ്ഥാനിലെ ബാർമറിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പരാമർശം മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതല്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഇന്ത്യ ആണവശേഷി കൈവരിച്ചത് ദീപാവലിക്ക് പൊട്ടിക്കാനല്ലെന്ന പരാമർശത്തിന് എതിരെയാണ് പരാതി ഉയർന്നത്. പ്രധാനമന്ത്രിയുടെ പ്രസംഗത്തെ വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.പാകിസ്താനെതിരെ ആണവായുധം പ്രയോഗിക്കാൻ ഇന്ത്യ തയ്യാറാണെന്ന തരത്തിലുള്ള പ്രസംഗം രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ ചൂണ്ടിക്കാട്ടിയിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിപ്പറ്റി നടത്തിയ പരാമർശത്തിന്റെ പേരിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിയിരുന്നു. പിന്നാലെയാണ് ബാർമറിൽ നടത്തിയ പ്രസംഗവും ചട്ടലംഘനമല്ലെന്ന കണ്ടെത്തൽ. ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി നടത്തിയ പരാമർശവും പെരുമാറ്റച്ചട്ടം ലംഘിക്കുന്നതല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. Content Highlights:PM Narendra Modi, clean chit, Election Comission
from mathrubhumi.latestnews.rssfeed http://bit.ly/2UREiyI
via
IFTTT
No comments:
Post a Comment